ആരും കണ്ടില്ലല്ലോ അല്ലേ? ഒന്നു മുങ്ങിനിവരാം; വെള്ളം നിറച്ച പാത്രത്തിൽ കടുവയുടെ നീരാട്ട്!

 Anand Mahindra's perfect description of a tiger in a bathtub
SHARE

നാടുകാണാനിറങ്ങിയ കടുവ വലിയ പാത്രത്തിൽ നിറച്ചിരിക്കുന്ന വെള്ളത്തിൽ കിടക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കർണാടകയിലെ കുടകിൽ നിന്നുള്ളതാണ് രസകരമായ ഈ ദൃശ്യം. മുന്‍കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശാണ് ഈ ദൃശ്യം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

മുതിർന്ന കടുവ കുടകിലുള്ള ഒരു വീടിന്റെ പിന്നിലിരിക്കുന്ന വലിയ പാത്രത്തിനു സമീപം നിൽക്കുന്നത് ദൃശ്യത്തിൽ കാണാം. അൽപസമയം വെള്ളം നിറച്ച പാത്രത്തിനു ചുുറ്റും നടന്ന് പരിശോധിച്ചശേഷം ചുറ്റുവട്ടത്തൊക്കെ നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി അതിനുള്ളിലേക്ക് കയറുകയായിരുന്നു. പാത്രത്തിനുള്ളിലേക്ക് കടന്ന കടുവ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും കാണാം. ശരീരം പാത്രത്തിനുള്ളിലേക്ക് കടത്തി മുൻകാലുകളും തലയും ഉയർവച്ചായിരുന്നു കടുവയുടെ കിടപ്പ്. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധിയാളുകൾ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചു.

English Summary: Anand Mahindra's perfect description of a tiger in a bathtub

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA