ADVERTISEMENT

ശ്രീലങ്കയിൽ ചരിയുന്ന ആനകളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സമിതിയെ നിയോഗിച്ചു. കഴിഞ്ഞ വർഷം 407 ആനകളാണ് ചരിഞ്ഞത്. മുൻവർഷമിത് 272 ആയിരുന്നു. ലോകത്ത് ഏറ്റവുമധികം ആനകൾ കൊല്ലപ്പെടുന്നത് ശ്രീലങ്കയിലാണെന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘടനത്തിലാണ് ആനകളേറെയും കൊല്ലപ്പെടുന്നത്.

ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണവും കൂടി. 122 പേരാണു കഴിഞ്ഞ വർഷം മരിച്ചത്. കഴിഞ്ഞ 60 വർഷമായി തുടരുന്ന ആനകളും മനുഷ്യരുമായുള്ള സംഘർഷത്തിന് അയവ് വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 2016ൽ  സംഘർഷം ഒഴിവാക്കാനായി 4211 കിലോമീറ്റർ ചുറ്റളവിൽ വൈദ്യുതവേലി കെട്ടി തിരിച്ചിരുന്നു. വേണ്ടവിധത്തിൽ സംരക്ഷിക്കാഞ്ഞതിനാൽ ഇതും നശിച്ച നിലയിലാണ്. ആനകളെ കൊല്ലുന്നത് കുറ്റകരമാണെങ്കിലും വിഷം വച്ചും വെടിവച്ചുമൊക്കെ ഗ്രാമവാസികൾ ഇപ്പോഴും ആനകളെ കൊല്ലാറുണ്ട്.

English Summary: Sri Lanka records highest elephant deaths in world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com