തലയില്ലാത്ത പാമ്പ് ആക്രമിക്കുമോ? ഓസ്ട്രേലിയയിലെ കടൽത്തീരത്ത് സംഭവിച്ചത്! ദൃശ്യം

Australian man films the horrifying moment a headless snake tries to attack him on a beach
Image Credit: JakoNoble/Reddit
SHARE

തലയില്ലാത്ത പാമ്പ് മനുഷ്യനെ ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയയിലെ തിരക്കൊഴിഞ്ഞ കടൽത്തീരത്തുകൂടി വളർത്തുനായയ്ക്കൊപ്പം നടക്കുന്നതിനിടയിലാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി ആ കാഴ്ച കണ്ടത്. തലയില്ലാത്ത ഒരു പാമ്പ് മണലിൽ കിടക്കുന്നു. ജീവനറ്റ പാമ്പാണെന്നു കരുതി കയ്യിലുണ്ടായിരുന്ന ടെന്നിസ് റാക്കറ്റ്കൊണ്ട് അതിന്റെ ശരീരത്തിൽ തൊട്ടപ്പോഴാണ് അയാൾ ഞെട്ടിയത്. തലയില്ലാത്ത പാമ്പ് ടെന്നിസ് റാക്കറ്റിനെ ലക്ഷ്യമാക്കി ആക്രമിക്കാനെത്തുന്നു.

തലയില്ലാതെ ഇഴയുന്ന പാമ്പിനെ കണ്ട ഇയാൾ അമ്പരന്നു. തല പോയെങ്കിലും പാമ്പിന്റെ ജീവൻ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. ശരീരത്തിൽ നിന്ന് തല വേർപെട്ടെങ്കിലും ചെറുത്തു നിൽക്കുന്ന പാമ്പിനെ ദൃശ്യത്തിൽ കണ്ടവരെല്ലാം അമ്പരപ്പിലാണ്. മുന്നിൽ ശത്രുവുണ്ടെന്ന് മനസ്സിലാക്കി പാമ്പ് ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

തല വേർപെട്ടാലും മണിക്കൂറുകളോളം പാമ്പിന്റെ ശരീരത്തിൽ ജീവൻ നിലനിൽക്കും. മറ്റ് ജീവികളെപ്പോലെ തലച്ചോറിലേക്ക് അധികം ഓക്സിജൻ വേണ്ടാത്തതിനാലാണ് പാമ്പുകൾക്ക് ഇങ്ങനെ ജീവിക്കാൻ കഴിയുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി. പക്ഷിയോ മറ്റോ കൊത്തിക്കൊണ്ട് പോകുന്നതിനിടയിൽ തലവേർപെട്ട് താഴെവീണുപോയതാകാം ഈ പാമ്പെന്നാണ് നിഗമനം. എന്തായാലും തലയില്ലാതെ ഇഴയുന്ന പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങൾ.

English Summary: Australian man films the horrifying moment a headless snake tries to attack him on a beach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA