ബൈക്ക് ഓടിക്കുന്നതിനിടെ യുവാവിന്റെ കൈയിലേക്ക് ഇഴഞ്ഞെത്തിയത് പാമ്പ്, ഒടുവിൽ?

Snake Got Struck in Bike at Narayanapuram
SHARE

കൃഷിയിടങ്ങളിലും വീടിന്റെ പരിസരത്തും ശുചിമുറിയിലുമൊക്കെ പാമ്പിനെ കാണാറുണ്ട്. എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്ന് പാമ്പിനെ കണ്ട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഹനം ഓടിക്കുന്നതിനിടെ പാമ്പ് പെട്ടെന്ന് മുന്നോട്ടു വരികയായിരുന്നു.

മുന്നോട്ടുവന്ന പാമ്പ് കൈയിലേക്ക് ഇഴഞ്ഞു കയറിയതോടെ യാത്രക്കാരൻ പരിഭ്രാന്തിയിലായി. ഉടനെ തന്നെ വാഹനം നിർത്തുകയും ചെയ്തു. തെലങ്കാന ഭദ്രദി കോട്ടഗുഡെ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. നാരായണപുരത്ത് നിന്ന് അശ്വരപേട്ടിലേക്ക് പോകുന്നതിനിടെയാണ് ജക്കുള രാജു എന്ന യുവാവിന്റെ കൈയിലേക്ക് പാമ്പുകയറിയത്.

വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പ് പ്രത്യക്ഷപ്പെടുകയായിരുന്നു. എവിടെനിന്നാണ് പാമ്പ് വാഹനത്തിൽ കയറിയതെന്ന് വ്യക്തമല്ല, ഉടൻ തന്നെ വാഹനം നിര്‍ത്തിയെങ്കിലും പാമ്പ് വാഹനത്തിനുള്ളിലേക്ക് മറഞ്ഞു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഓയില്‍ ടാങ്ക് തുറന്ന് നോക്കിയപ്പോഴാണ് അതിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ നാട്ടുകാര്‍ പുറത്തെടുത്ത് തല്ലിക്കൊന്നു.

English Summary: Snake Got Struck in Bike at Narayanapuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA