ADVERTISEMENT

ഗൂഡല്ലൂർ ചേരങ്കോട് പഞ്ചായത്തിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊലയാളി കാട്ടാനയെ ചപ്പുംതോട് വനത്തിൽ കണ്ടെത്തി. വൈകിട്ടു 4 മണിയോടെ ഡോ. മനോഹരന്റെ നേതൃത്വത്തിൽ മയക്കുവെടി വച്ചു. വെടിയേറ്റ കാട്ടാന തൊട്ടടുത്തുണ്ടായിരുന്ന ആനകൂട്ടത്തിനൊപ്പം ചേർന്നതിനാൽ തുടർ നടപടികൾ നടത്താൻ കഴിഞ്ഞില്ല. രാത്രിയായതോടെ ആനയെ കണ്ടെത്തുക ശ്രമകരമായതിനാൽ ദൗത്യം അവസാനിപ്പിച്ചു. 

മൂന്നു ദിവസത്തിനിടെ മൂന്നു പേരെയാണ് കാട്ടാന ഇവിടെ കൊലപ്പെടുത്തിയത്.ചേരങ്കോട് പഞ്ചായത്തിലെ കൊളപ്പള്ളി മേഖലയിലാണ് തിരച്ചില്‍. കൊലയാളി ആനയെ തളയ്ക്കാനായി മുതുമലയില്‍ നിന്നും ബൊമ്മന്‍ വിജയി എന്നീ താപ്പാനകളെ എത്തിച്ചു. വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ചേരങ്കോട് ഒരാഴ്ചയ്ക്കിടെ കാട്ടാന കൊലപ്പെടുത്തിയത് പിതാവും മകനും ഉള്‍പ്പെടെ മൂന്നു പേരെയാണ്. പതിനഞ്ച് വീടുകളും തകര്‍ത്തു.

ജനവാസമേഖലയിലിറങ്ങിയായിരുന്നു കാട്ടാനയുടെ ആക്രമണം. കൊളപ്പള്ളി ടാന്‍ടി പാടിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് സന്ധ്യമയങ്ങിയാല്‍ ആനയെത്തുന്നത്. നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പന്തല്ലൂര്‍ താലൂക്കില്‍ നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.കൊല്ലപ്പെട്ടുവരുടെ ബന്ധുക്കള്‍ക്ക് ധനസഹായവും ജോലിയുമെന്ന വാഗ്ദാനവും ആനയെ പിടികൂടുമെന്ന ഉറപ്പും ലഭിച്ച ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.

ഇന്നു മയക്കുവെടി വച്ച് കാട്ടാനയെ തളയ്ക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചെങ്കുത്തായ മല മുകളിലാണ് ആദ്യം കാട്ടാനയെ കണ്ടത്. നിരന്ന പ്രദേശത്തേക്ക് ആന കടക്കുന്നതും കാത്ത് വൈകുന്നേരം വരെ സംഘം കാത്തിരുന്നു. മയക്കുവെടിയേറ്റ് മയങ്ങിയാൽ ആനയെ നിരന്ന പ്രദേശത്തു കൂടി മാത്രമേ നടത്തി കൊണ്ടു പോകാൻ കഴിയൂ. കാട്ടാനയെ തളയ്ക്കുന്നതിനായി 4 താപ്പാനകളെ ചേരമ്പാടിയിലെത്തിച്ചിട്ടുണ്ട്.

English Summary: Wild elephants trigger panic in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com