ലൈവിനിടെ മാധ്യമപ്രവർത്തകയ്‌ക്കൊപ്പം പൂച്ച; ചിരി പടർത്തുന്ന ദൃശ്യം!

Beirut reporter repeatedly gets interrupted by furry intruder, a cat
SHARE

മാധ്യമപ്രവർത്തക റിപ്പോർട്ട് ചെയ്യുന്നതിനിടെ പൂച്ചയുടെ കുസൃതി. തൽസമയ റിപ്പോർട്ടിങ്ങിനിടയിൽ ക്യാമറയിൽ പതിഞ്ഞ പൂച്ചയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ബെയ്റൂട്ടിലാണ് റിപ്പോർട്ടറോടൊപ്പം പൂച്ചയും കടന്നു കൂടിയത്. ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു അറേബ്യൻ മാധ്യമപ്രവർത്തകയായ ലാറിസ അവോണ്‍. 

ഇതിനിടെയാണ് ഒരു പൂച്ച ലാറിസയുടെ കോട്ടിലുള്ള ബെൽറ്റിൽ പിടിച്ചു വലിക്കുന്നത് ദൃശ്യത്തിൽ പതിഞ്ഞത്. രസകരമായ ഈ ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ലാറിസ തന്നെയാണ്. എന്റെ വിശ്വസ്തയായ സഹയാത്രിക എന്ന തലക്കെട്ടോടെയാണ് ലാറിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചെയ്തത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Beirut reporter repeatedly gets interrupted by furry intruder, a cat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA