രണ്ടല്ല, ചെവികൾ നാല്, ബേപ്പൂരിലെ ‘സുന്ദരി’; മാളുപ്പൂച്ചയുടെ രാജകീയ ജീവിതം, കൗതുകക്കാഴ്ച!

Meet Malu the cat with Four ears
SHARE

നാലു ചെവികളുള്ള ഒരു സുന്ദരിയാണ് കോഴിക്കോട് ബേപ്പൂരിലെ താരം. സുന്ദരി ഒരു പൂച്ചയാണ് പേര് മാളു. ജനനസമയത്ത് ചെവിയോടനുബന്ധിച്ച് ചെറിയ തടിപ്പ് മാത്രമായിരുന്നു.പിന്നീടാണ് അത് ചെവിയാണെന്ന് മനസിലായത്. ഭാഗ്യമാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്. 

അതുകൊണ്ട് തന്നെ അല്‍പം രാജകീയമായിട്ടാണ് കക്ഷിയുടെ ജീവിതം . ചൂടുവെള്ളത്തിലാണ് കുളി. വീട്ടിനു പുറത്തേക്ക് അധികം വിടാറില്ല. വീട്ടിലുള്ള എല്ലാവരുമായും നല്ല ഇണക്കത്തിലാണ്. ആരേയും ഉപദ്രവിക്കാറില്ല. സമീപത്തെ കുട്ടികളെല്ലാം മാളുവിനെ കാണാനെത്തും. മാത്രമല്ല മാളുവിനെ വാങ്ങാനും പലരും വീട്ടിലെത്താറുണ്ട്. പക്ഷെ ഇവളെയാര്‍ക്കും വിട്ടുകൊടുക്കാന്‍ ഉടമയായ ഷര്‍മിള ഒരുക്കമല്ലെന്നു മാത്രം. 

English Summary: Meet Malu the cat with Four ears

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA