പരുക്കേറ്റ പശുക്കിടാവ് ഉന്തുവണ്ടിയിൽ, പിന്നാലെ പായുന്ന അമ്മപ്പശു; ഹൃദയസ്പർശിയായ ദൃശ്യം!

Mother Cow in Odisha's Malkangiri Rushes Behind Trolley Taking Calf to Veterinary Hospital
Image Credit: Youtube
SHARE

മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും സ്വന്തം കുഞ്ഞുങ്ങളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. അത്തരമൊരു കണ്ണുനനയിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒഡിഷയിലെ മാൽക്കൻഗിരിയിലാണ് സംഭവം.

റോഡിലൂടെ പോവുകയായിരുന്ന പശുക്കിടാവിനെ അതിവേഗത്തിൽ വന്ന വാഹനം ഇടിച്ചു തെറിപ്പിച്ചു. വഴിയരികിൽ അവശനിലയിൽ കിടന്ന പശുക്കിടാവിനെ അമ്മപ്പശു വന്ന് മണത്തും നക്കിയുമൊക്കെ നേക്കുന്നുണ്ടായിരുന്നു. സംഭവം കണ്ട് അവിടെയെത്തിയ രണ്ട് യുവാക്കൾ ഉടൻതന്നെ പശുക്കിടാവിനെ ഉന്തുവണ്ടിയിൽ കയറ്റി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. പശുക്കിടാവിിനെ കൊണ്ടുപോയ ഉന്തുവണ്ടിക്ക് പിന്നാലെ പായുന്ന അമ്മപ്പശുവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമുണർത്തുന്നത്.

ഏതാണ്ട് മൂന്നു കിലോമീറ്ററോളം അമ്മപ്പശു ഈ ഉന്തുവണ്ടിയെ പിന്തുടർന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. പശുക്കിടാവിന്റെ നില ഭേദപ്പെട്ട് വരുന്നതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. 32 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യം ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Mother Cow in Odisha's Malkangiri Rushes Behind Trolley Taking Calf to Veterinary Hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA