പോത്തുകളെ തട്ടികൊണ്ടുപോയി 50000 രൂപ ആവശ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിലായി. പൊലീസ് ഒരു പോത്തിനെ രക്ഷപെടുത്തി. തട്ടികൊണ്ടുപോയ മറ്റ് പോത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. മധ്യപ്രദേശിലായിരുന്നു പോത്തുകളെ ‘കിഡ്നാപ്പ്’ ചെയ്തത്. അമർചന്ദ് പട്ടേലെന്ന കർഷകൻ തന്റെ പോത്തുകളുമായി പിക്അപ് വാനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു തട്ടികൊണ്ടുപോകൽ.
പ്രതിയായ ദീപ്ചന്ദും കൂട്ടാളികളും വാനിലുണ്ടായിരുന്നവയിൽ നിന്ന് രണ്ട് പോത്തുകളെയാണ് തട്ടിയെടുത്തത്. തുടർന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പ്രതികളായ ദീപ്ചന്ദിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു. എന്നാൽ ഒരു പോത്തിനെ മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.
English Summary: 2 buffaloes ‘kidnapped’ for Rs 50,000 ransom; police manage to rescue 1