ഒരുകാലത്ത് വയനാടിന്റെ പേടിസ്വപ്നം; കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും ഇനി കുങ്കിയാനകൾ!

These jumbos help diffuse man-animal conflicts
SHARE

കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ വയനാടിനെ ഏറ്റവും കൂടുതല്‍ വിറപ്പിച്ച കാട്ടാനകളായിരുന്നു കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും. ഇരുവരെയും വനം വകുപ്പ് മയക്കുവെടിവെച്ചാണ് പിടികൂടിയത്. ഇപ്പോള്‍ ഈ ആനകള്‍ക്ക് മനുഷ്യരുമായി വലിയ ആത്മബന്ധമാണ്. കാടിനെയും നാടിനെയും സഹായിക്കുന്ന കുങ്കിയാനകളാവാനൊരുങ്ങുകയാണ് കൊമ്പന്‍മാര്‍.

ഈ രണ്ടാനകള്‍ ഒരുകാലത്ത് ആളുകളുടെ പേടിസ്വപ്നമായിരുന്നു. ഇവരുടെ മുന്നില്‍പ്പെട്ട് ജീവന്‍ നഷ്ടമായ വനംവകുപ്പ് വാച്ചര്‍മാര്‍ ഉള്‍പ്പെടെ നിരവധി മനുഷ്യരുണ്ട്. ഇന്നിപ്പോള്‍ മുത്തങ്ങ ആനപ്പന്തിയില്‍ മനുഷ്യരുമായി അത്രമേല്‍ ആത്മബന്ധത്തിലാണ് രണ്ടുപേരും.

വടക്കാനാട് കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ് നൂല്‍പ്പുഴയിലും ബത്തേരിയിലും നടന്നത്

പക്ഷെ കീഴടങ്ങാന്‍ വടക്കനാട് കൊമ്പന്‍ കൂട്ടാക്കിയിരുന്നില്ല. വമ്പന്‍ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് വനം വകുപ്പിന് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കൊമ്പനെ തളച്ച് മുത്തങ്ങയിലെത്തിക്കാന്‍ കഴിഞ്ഞത്.

ജവവാസമേഖലകളെ വിറപ്പിച്ച കല്ലൂര്‍ കൊമ്പനെ 2016 നവംബറിലാണ് പിടികൂടിയത്. രണ്ട് വര്‍ഷത്തിന് ശേഷം കൂട്ടില്‍ നിന്ന് പുറത്തിറക്കിയ കല്ലൂര്‍ കൊമ്പന്‍ വിരണ്ടോടിയിരുന്നു. വീണ്ടും കൂട്ടിലാക്കി. പരിശീലനത്തിന് ശേഷം ഇപ്പോള്‍ പാപ്പാന്‍മാരുടെ പ്രിയപ്പെട്ടവനാണ്. സെമി വൈല്‍ഡ് കണ്ടീഷനിലാണ് രണ്ടാനകളുടെയും പരിചരണമെന്നതാണ് പ്രത്യേകത. രണ്ടു നേരം കുളി. വിവിധ ധാന്യങ്ങള്‍ കൂട്ടിക്കുഴച്ച തീറ്റ വയറുനിറയെ, പുല്ല്, പിന്നെ കാട്ടിലെ തീറ്റ. പകല്‍ ഭൂരിഭാഗം സമയവും കാട്ടിലായിരിക്കും.

English Summary: These jumbos help diffuse man-animal conflicts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA