ADVERTISEMENT

അതിജീവനത്തിന്റെ പാഠങ്ങള്‍ക്കൊപ്പം കരളലിയിപ്പിക്കുന്ന നിരവധി കാഴ്ച്ചകള്‍ക്കും പോയ വര്‍ഷം സാക്ഷിയായി. അതിലൊന്നാണ് നെടുമ്പാശ്ശേരി അത്താണിക്ക് സമീപം നായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ചത്. ആ നായയിന്ന് ഒറ്റയ്ക്കല്ല, അവള്‍ക്ക് സ്വന്തമായൊരു പേരും വീടുമുണ്ട്. അബാക്കയുടെ പുതുവല്‍സര വിശേഷങ്ങള്‍. 

മറ്റാരുമല്ല, സ്വന്തം ഉടമസ്ഥനാണ് മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചത്. ശരീരമാസകലം പരുക്കേറ്റ് അവശയായ നായക്കുട്ടിയെ മൃഗക്ഷേമ സംഘടനയായ ദയ ഏറ്റെടുത്തു. അബാക്കയ്ക്കിത് രണ്ടാം ജന്മമാണ്. ശരീരത്തിലെ മുറിവുകളുണങ്ങിത്തുടങ്ങി. ഒരു കാലിന് ചെറിയ ബലക്കുറവുണ്ടെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുണ്ട്. ദയയുടെ പ്രവര്‍ത്തകന്‍ കൃഷണനാണ് അബാക്കയ്ക്ക് ഇപ്പോള്‍ എല്ലാം. ദത്തെടുക്കാന്‍ പലര്‍ക്കും താല്‍പര്യമുണ്ടെങ്കിലും തല്‍ക്കാലം വേണ്ടെന്നാണ് തീരുമാനം.

English Summary: 'Abaka' is safe in the arms of 'Daya'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com