ഉടമയുടെ ഡാൻസിനൊപ്പം എരുമയുടെ ഗംഭീര പ്രകടനം, തുള്ളിച്ചാടി എരുമ ;ചിരിപടർത്തുന്ന ദൃശ്യം

Hilarious! This buffalo dancing with owner will make you laugh out loud
SHARE

ഉടമയ്ക്കൊപ്പം ഡാൻസിന്റെ ചുവടുകൾ അനുകരിക്കുന്ന പോലെ തുള്ളിച്ചാടുന്ന എരുമയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. മധ്യപ്രദേശിലെ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യമെന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. പാാട്ടുപാടി ന‍ൃത്തം ചെയ്യുന്ന ഉടമയായ യുവതിക്കൊപ്പമായിരുന്നു എരുമയുടെ തകർപ്പൻ പ്രകടനം. യുവതി നൃത്തം ചെയ്യുമ്പോൾ എരുമ ആവേശത്തോടെ തുള്ളിച്ചാടുന്നതു കാണാം.

എരുമയുടെ പുറത്തിട്ടിരുന്ന പുതപ്പ് യുവതിക്കൊപ്പം തുള്ളിച്ചാടുന്നതിനിടയിൽ ഊർന്നുപോകുന്നു, യുവതി പ്രോത്സാഹിപ്പിക്കുമ്പോൾ വീണ്ടും എരുമ ചാടുന്നതും കാണികളിൽ ചിരിപടർത്തുന്നു. വിഡിയോയുടെ പശ്ചാത്തലത്തിൽ കുട്ടികൾ എരുമയുടെ ഡാൻസ് കണ്ട് പൊട്ടിച്ചിരിക്കുന്നുണ്ട്. മറ്റൊരു എരുമയും സമീപത്തുണ്ടെങ്കിലും അത് ഇതിലൊന്നും ഉൾപ്പെടാതെ അനങ്ങാതെ നിൽക്കുകയാണ് ചെയ്തത്. രസകരമായ ഈ ദൃശ്യം ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Hilarious! This buffalo dancing with owner will make you laugh out loud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA