ADVERTISEMENT

അമേരിക്കയിൽ കാണപ്പെടുന്ന ചെന്നായയോടു സാമ്യമുള്ള ഒരിനം കാട്ടുനായ ആണ് കയോട്ടി. പതിയിരുന്നാക്രമിക്കുന്നവയാണ് ഇവ. ഇത്തരമൊരു കാട്ടുനായയുടെ ആക്രമണത്തിൽ ചിക്കാഗോയിലെ പാലടീനിൽ ഒരു നായ കൊല്ലപ്പെട്ടു. ഉടമയ്ക്കൊപ്പം പാർക്കിൽ നടക്കാനിറങ്ങിയ ഡാഷ്ഹണ്ട് ഇനത്തിൽ പെട്ട നായയെ കാട്ടുനായ കുറ്റിച്ചെടികൾക്കിൽ പതിയിരുന്നാക്രമിക്കുകയായിരുന്നു.

നായയുടെ പുറത്തു കടിച്ച് അതിനെ ഉടമയുടെ സമീപത്തു നിന്നും വലിച്ചിഴച്ചുകൊണ്ടു പോയി. നിമിഷങ്ങൾക്കകം മറ്റൊരു കാട്ടുനായ അവിടേക്കെത്തി നായയെ കടിച്ചെടുത്തുകൊണ്ട് മറയുകയും ചെയ്തു. ഭയന്നുപോയ ഉടമ ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചു. ഇവരെത്തി ഉടൻതന്നെ അന്വേഷണമാരംഭിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ സമീപത്തുള്ള കെട്ടിടത്തിന്റെ പിന്നിൽ നിന്നും നായയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി.

 Coyote Waits In Bushes To Ambush Dog, Grabs The Dog And Drags Him Into The Woods

സമീപകാലത്തുണ്ടായ കാട്ടുതീ കാരണം ഭക്ഷ്യലഭ്യതയിൽ കുറവുണ്ടായതാകാം കയോട്ടികൾ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാൻ കാരണമെന്നാണ് അധികൃതരുടെ നിഗമനം. സംരക്ഷിത ജീവികളുടെ പട്ടികയിൽ പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും കുറ്റകരമാണ്. ഉച്ചത്തിൽ ഹോൺ മുഴക്കിയും മറ്റും ഇവയെ അകറ്റി നിർത്താൻ ശ്രമിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. 

ആറടിയിലധികം ഉയരമുള്ള മതിലുകൾ വരെ ചാടിക്കടക്കാൻ ഇലയ്ക്കു കഴിയും. വലിയ മാളങ്ങൾ തുരക്കാനും കയോട്ടികൾക്ക് കഴിയും. അതുകൊണ്ട് തന്നെ ഭക്ഷണം കിട്ടാൻ ഏതുമാർഗവും സ്വീകരിച്ച് ഇവ ജനവാസകേന്ദ്രങ്ങളിലേക്കെത്താൻ സാധ്യതയുണ്ട്. ഭക്ഷളാവശിഷ്ടങ്ങൾ പുറത്തുവയ്ക്കുന്നതും ഇവയെ വീടിനു സമീപത്തേക്ക് ആകർഷിക്കാൻ സാധ്യതയുണ്ട്. സമീപകാലത്തായി കയോട്ടികളുടെ ആക്രമണം വർധിച്ചുവരുന്നതിനാൽ വളർത്തു മൃഗങ്ങളെ ഒറ്റയ്ക്ക് പുറത്ത് വിടരുതെന്നും അവയെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

English Summary: Coyote Waits In Bushes To Ambush Dog, Grabs The Dog And Drags Him Into The Woods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com