ADVERTISEMENT

കോഴിക്കോട് ആനക്കാംപൊയിൽ തേൻമലയിൽ കിണറ്റിൽ വീണ ആനയെ പത്തുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജെ.സി.ബി ഉപയോഗിച്ച് കിണറിന് സമാന്തരമായി കുഴിയെടുത്താണ് ആനയെ പുറത്തിറക്കിയത്. വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് മുത്തൻപ്പുഴ വനാതിർത്തിയിൽ സ്വകാര്യവ്യക്തിയുടെ കൃഷിഭൂമിയിൽ ആനയെ കിണറിൽ വീണ നിലയിൽ കണ്ടത്.

വനത്തിൽ ഫെൻസിങ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ആനച്ചൂരും അലർച്ചയും കേട്ട് ആന അപകടത്തിൽപ്പെട്ടത് കാണുന്നത്. രാവിലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജെസിബിയെത്തിച്ച് രക്ഷാപ്രവർത്തനം തുടങ്ങിയത്. തേൻമല റോഡിൽ നിന്ന് വനഭൂമിയിലൂടെ മൂന്ന് കിലോമീറ്റർ നടന്നുവേണം അപകടം നടന്ന കിണറിനടുത്തെത്താൻ. ജെ.സി.ബി സ്ഥലത്തെത്തിക്കാൻ തന്നെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. 

പത്തരയോടെ കിണറിന് സമാന്തരമായി കുഴിയെടുക്കാൻ തുടങ്ങി. മൊബൈൽ നെറ്റ് വർക്കില്ലാത്തതിനാൽ ആശയ വിനിമയവും തകരാറിലായി. പത്തു മണിക്കൂറിനൊടുവിലാണ് ആന പുറത്തെത്തുന്നത്. മുത്തൻപുഴ ഭാഗത്ത് ആന നാട്ടിലിറങ്ങി കൃഷിനശിപ്പിക്കുന്നതായി നാട്ടുകാർ സ്ഥിരമായി പരാതി പറയാറുണ്ട്. 8 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് അപകടത്തിൽപ്പെട്ടത്.

English Summary: Wild elephant rescued from well after 10-hour operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com