കൊമ്പിൽ കുടുങ്ങിയ നൂലുമായി മാൻ നടന്നത് ആറ് മാസം; ഒടുവിൽ സംഭവിച്ചത്?

Deer spends six months with hammock stuck to his antlers, finally rescued
SHARE

കൊമ്പിൽ നൂലുകൾ കുടുങ്ങിയ മാൻ അതുമായി നടന്നത് ആറ് മാസം. കലിഫോർണിയയിലാണ് കെട്ടുപിണഞ്ഞ ഊഞ്ഞാൽ കിടക്കയുടെ നൂലുകൾ കൊമ്പിൽ കുടുങ്ങിയ നിലയിൽ മാൻ ആറു മാസത്തോളം നടന്നത്. മാനിനെ നൂല് കുരുങ്ങിയ നിലയിൽ കണ്ടെത്തിയെന്ന് അറിഞ്ഞപ്പോൾ മുതൽ മൃഗമത്സ്യ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ഇതിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഇടയ്ക്ക് പലതവണ കണ്ടുകിട്ടിയെങ്കിലും അപ്പോഴൊക്കെ മാൻ അതിവേഗം ഓടിമറയുകയായിരുന്നു പതിവ്.

ക്രിസ്മസിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മാനിനെ കണ്ടെത്തി ജീവനക്കാർ മയക്കുവെടിവച്ച് വീഴ്ത്തിയത്. തുടർന്ന് കെട്ട് പിണഞ്ഞ നൂലുകൾ മാനിന്റെ കൊമ്പിൽ നിന്ന് മാറ്റുകയായിരുന്നു. മാനിനെ മയക്കുവെടി വയ്ക്കാൻ വേഷം മാറിയാണ് ഉദ്യോഗസ്ഥരെത്തിയത്. ഉദ്യമം അത്ര എളുപ്പമല്ലായിരുന്നെന്നും അവർ വ്യക്തമാക്കി.

English Summary: Deer spends six months with hammock stuck to his antlers, finally rescued

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA