പാലക്കാട് മണ്ണാർക്കാട് പൊതുവാപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പുലിശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ മൂന്നു ദിവസം മുൻപാണ് വനംവകുപ്പ് കെണിയൊരുക്കിയത്. പൊതുവാപ്പാടം, മേക്കളപ്പാറ, കണ്ടമംഗലം പ്രദേശത്ത് ഇരുപതിലധികം ആടുകളെയും നായ്ക്കളെയും പുലി കൊന്നൊടുക്കിയിരുന്നു.
റബ്ബർ ടാപ്പിങ് തൊഴിലാളികളും പുലിയെ കണ്ടിരുന്നു. കെണിയിൽ വീണ പുലിക്ക് നാലു വയസ് പ്രായം വരുമെന്നാണ് വിവരം. മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസ് വളപ്പിലേക്ക് മാറ്റിയ പുലിയെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം ഉൾവനത്തിലേക്ക് വിടും.
English Summary: Elusive leopard trapped in cage