കിണറ്റിൽ നിന്ന് കരകയറ്റി; കാട്ടിലേക്ക് ഓടിമറഞ്ഞു; പിന്നാലെ ആന ചരിഞ്ഞു,വിഡിയോ

Jumbo rescued from well dies
SHARE

കോഴിക്കോട് മുത്തപ്പന്‍ പുഴയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. വെള്ളിയാഴ്ച കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി വനത്തിലേക്ക് അയച്ച ആനയെ ശനിയാഴ്ച ക്ഷീണാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ചീഫ് ഫോറസ്റ്റ് െവറ്റിറനറി ഡോക്ടര്‍ അരുണ്‍ സക്കറിയയു‌ടെ നേതൃത്വത്തില്‍ ചികില്‍സ നല്‍കി വീണ്ടും കാട്ടിലേക്കയച്ചെങ്കിലും ഞായറാഴ്ച രാവിലെ വനാതിര്‍ത്തിയില്‍ ചരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. 

വീഴ്ചയിലുണ്ടായ ആന്തരിക ക്ഷതവും നിര്‍ജലീകരണവുമാകാം കാരണമെന്ന് വനപാലകര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മുത്തപ്പന്‍ പുഴ വനമേഖലയില്‍ സംസ്ക്കരിക്കും. പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കിണറ്റിലകപ്പെട്ട പിടിയാനയെ വെള്ളിയാഴ്ച രാത്രിയോടെ കിടങ്ങ് തീര്‍ത്ത് കരയ്ക്കെത്തിച്ചത്.

English Summary: Jumbo rescued from well dies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA