കാക്കകളുടെ ആക്രമണം, നാട്ടിൽ നാലു മാസത്തെ പരിചരണം; മയിൽ കുഞ്ഞുങ്ങൾ ഇനി കാട്ടിലേക്ക്

Peacocks raised in specially constructed cage released into natural habitat
SHARE

കാക്കകളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച രണ്ടു മയിൽ കുഞ്ഞുങ്ങളെ കാട്ടിലേക്ക് തുറന്നുവിട്ടു. നാലു മാസത്തെ പരിചരണത്തിന് ശേഷം പറക്കാൻ പറ്റുന്ന അവസ്ഥയിലെത്തിയപ്പോഴാണ് മയിലുകളെ വിട്ടയച്ചത്. മൂന്നാഴ്ചയോളം മാത്രം പ്രായമുള്ള മയിൽ കുഞ്ഞുങ്ങളെയാണ് കണ്ണൂർ പട്ടുവം മംഗലശേരിയിലുള്ള ഷാ രോണിന് കിട്ടിയത്. പിന്നീട് ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി.

അമ്മ മയിലിൽ നിന്ന് വേർപെട്ട കുഞ്ഞുങ്ങളെ കാട്ടിലേക്ക് വിട്ടാൽ ജീവന് ഭീഷണിയാണെന്നതിനാലാണ് സംരക്ഷിച്ചത്. തൃച്ചംബരത്തുള്ള മലബാർ അവേർനസ് ആന്റ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് അംഗമായ അനിലിന്റെ വീട്ടിൽ നാലു മാസം പരിചരിച്ചു. ആദ്യമൊക്കെ കൂട്ടിൽ നിന്നും പുറത്തിറങ്ങാൻ വിസമ്മതിച്ച രണ്ടു പെൺ മയിലുകളും, പതിയെ പ്രകൃതിയോടിണങ്ങി കാട്ടിലേക്ക് പോയി.

Engliish Summary: Peacocks raised in specially constructed cage released into natural habitat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA