വളഞ്ഞാക്രമിച്ചത് 9 കാവൽ നായ്ക്കൾ; രക്ഷതേടി രാജവെമ്പാല ഒളിച്ചത് മരത്തിനു മുകളിൽ, ഒടുവിൽ?

Scared Cobra Climbs Tree To Escape Guard Dogs
SHARE

കൃഷിയിടത്തിൽ പ്രവേശിച്ച കൂറ്റൻ രാജവെമ്പാലയ്ക്ക് നായ്ക്കളിൽ നിന്നു നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം. തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലുള്ള ഒരു കൃഷിയിടത്തിലാണ് സംഭവം നടന്നത്. കൃഷിയിടത്തിൽ കടന്നു കയറിയ രാജവെമ്പാലയെ അവിടെയുള്ള ഒൻപത് കാവൽ നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്. അവ പാമ്പിനെ കടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തും. നായ്ക്കളുടെ പിടിയിൽ നിന്ന് രക്ഷപെടാനായി സമീപത്തെ മരത്തിനു മുകളിലാണ് രാജവെമ്പാല അഭയം തേടിയത്. 

മരത്തിന്റെ ചറ്റും നിന്ന് കുരച്ച് ബഹളം കൂട്ടിയ നായ്ക്കളെ ശ്രദ്ധിച്ചപ്പോഴാണ് മരത്തിനു മുകളിൽ പതുങ്ങിയിരിക്കുന്ന രാജവെമ്പാലയെ താനി സാഥി എന്നയാൾ കണ്ടത്. നായ്ക്കളെ അവിടെ നിന്നും അകറ്റിയ ശേഷം ഉടൻ തന്നെ താനി സാഥി പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. 13 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയാണ് നായ്ക്കളെ പേടിച്ച് മരത്തിനു മുകളിൽ പതുങ്ങിയിരുന്നത്. പാമ്പുപിടുത്ത വിദഗ്ദ്ധരെത്തി ഹുക്കുപയോഗിച്ച് പാമ്പിനെ താഴേക്ക് വലിച്ച ശേഷം പിടികൂടുകയായിരുന്നു.

Scared Cobra Climbs Tree To Escape Guard Dogs

പേടിച്ചരണ്ട പാമ്പ് രണ്ട് തവണ പാമ്പുപിടുത്തക്കാരെ ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. താഴേക്ക് വലിച്ചിട്ട പാമ്പിനെ പാമ്പുപിടുത്തക്കാർ ഉടൻ തന്നെ അതിന്റെ തലയിൽ പിടികൂടി ബാസ്ക്കറ്റിനുള്ളിലാക്കി. നായ്ക്കളുടെ ആക്രമണത്തിൽ പാമ്പിന്റെ ശരീരത്തിലാകെമാനം പരുക്കേറ്റിരുന്നു. മുറിവുകളിൽ നിന്ന് ചോരയും പുറത്തുവരുന്നുണ്ടായിരുന്നു. പാമ്പിനെ വിശദപരിശോധനയ്ക്കും പരിചരണത്തിനുമായി സമീപത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മുറിവുണങ്ങി ആരോഗ്യം വീണ്ടെടുത്ത ശേഷം കാട്ടിൽ തുറന്നുവിടാനാണു തീരുമാനം.

English Summary: Scared Cobra Climbs Tree To Escape Guard Dogs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA