അറിയാതെ ചവിട്ടി, 5 വയസ്സുകാരി കളിക്കുന്നതിനിടെ കൊത്താനൊരുങ്ങി വിഷപ്പാമ്പ്: വിഡിയോ

Angry Snake Tries To Bite Little Girl
SHARE

പാർക്കില്‍ കളിക്കാനെത്തിയ 5 വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പിന്റെ ദൃശ്യമാണ് ഈപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തെക്കൻ തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം നടന്നത്. അമ്മ സ്വെറ്റ്‌ലാനയ്ക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു പെൺകുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുന്നുമുണ്ടായിരുന്നു.

ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ പാതയിലൂടെ ഓടിക്കളിക്കുന്നതിനിടെയിലാണ് പാമ്പ് അവിടേക്ക് ഇഴഞ്ഞെത്തിയത്. മൂത്ത കുട്ടി മുന്നിലും ഇളയ കുട്ടിയും 5 വയസ്സുകാരിയുമായ ടിയാന പിന്നിലുമായി ഓടുന്നതിനിടയിൽ ടിയാനയുടെ കാലിൽ പാമ്പ് തട്ടുകയായിരുന്നു. അതിവേഗം ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ ദേഷ്യത്തോടെ കടിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. പാമ്പ് പിന്നീട് മറുവശത്തെ ചെടികൾക്കിടയിലേക്ക് മറഞ്ഞു.

ദൃശ്യം പകർത്തുന്നതിനിടയിൽ പാമ്പിനെ കണ്ട അമ്മ മൊബൈൽ താഴെയിട്ട് കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. കുട്ടിയുടെ കാല് ശരീരത്തിൽ തട്ടിയതാകാം പാമ്പ് പ്രകോപിതനാകാൻ കാരണമെന്നാണ് നിഗമനം. തലനാരിഴയ്ക്കാണ് കുട്ടി പാമ്പുകടിയേൽക്കാതെ രക്ഷപെട്ടത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA