യുവാവിനെ പശുക്കിടാവ് കുത്തി; കലി തീർത്തത് ഇഷ്ടികയ്ക്ക് ഇടിച്ചു വീഴ്ത്തി, ദാരുണമായ ദൃശ്യം

Delhi man hits back as calf head-butts
SHARE

റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ വഴിയരികിൽ അമ്മ പശുവിനൊപ്പം നിന്ന പശുക്കിടാവ് കുത്തി. ഇതോടെ ഇയാളുടെ കൈയിലുണ്ടായിരുന്ന കവറിൽ നിന്ന് ഫയലും പേപ്പറുകളും മറ്റും റോഡിലേക്ക് തെറിച്ചുവീണു. ദേഷ്യത്തോടെ യുവാവ് പശുക്കിടാവിന്റെ മുഖത്ത് തൊഴിക്കുകയും കൈവച്ച് അടിക്കുകയും ചെയ്തു. ഇതോടെ പശുക്കിടാവ് പേടിച്ച് അമ്മയുടെ അടുത്തേക്ക് മാറി നിന്നു. സാധാരണ ഗതിയിൽ പ്രശ്നം അവിടെ തീരേണ്ടതാണ്. എന്നാൽ പിന്നീടു നടന്ന ആക്രമണം പശുക്കിടാവിനെ വീഴ്ത്തിക്കളഞ്ഞു.

ഡൽഹിയിലെ വിനോദ് നഗറിലാണ് ദാരുണമായ സംഭവം നടന്നത്. ഇവിടെയുണ്ടായിരുന്ന സിസിടിവിയിലാണ് പശുക്കിടാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പതിഞ്ഞത്. റോഡിൽ തെറിച്ചു വീണ ഫയലുകളും പേപ്പറും വാരിയെടുത്ത യുവാവ് കുറച്ച് നേരം മറുവശത്തേക്ക് മാറി നിൽക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. പിന്നീട് അവിടെക്കിടന്ന ഇഷ്ടികയെടുത്ത് പശുക്കിടാവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പശുക്കിടാവിന്റെ മുതുകിൽ ഇയാൾ ഇഷ്ടികവച്ച് ആഞ്ഞടിക്കുന്നതും ഒടുവിൽ പശുക്കിടാവ് തളർന്നു വീഴുന്നതും കാണാം. പശുക്കിടാവ് വീണതിനു ശേഷമാണ് ഇയാൾ അവിടെ നിന്നും മടങ്ങിയത്.

സംഭവം ശ്രദ്ധയിൽ പെട്ട പൊലീസ് ഗുരുതരമായി പരുക്കേറ്റ പശുക്കിടാവിനെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് ചികിൽസയ്ക്കായി മാറ്റി. ആക്രമിച്ച യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. മണ്ഡാവാലിയിലെ ബുദ്ധാ മാർഗ് നിവാസിയായ കമൽ സിങ്ങാണ് അറസ്റ്റിലായത്. കനത്ത പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. പശുവിനെയും കിടാവിനെയും റോഡിൽ അലയാൻ വിട്ട ഉടമയ്ക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.

English Summary: Delhi man hits back as calf head-butts; Cops slap FIR citing animal cruelty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA