‘ഇരട്ടത്തലച്ചി’ പൊലീസ് സ്റ്റേഷനിൽ മുട്ടയിടും; കാവലും കരുതലും പൊലീസ് വക

BulBul Birds Build Nest Inside Police Station
SHARE

മനുഷ്യര്‍ക്കു മാത്രമല്ല, ആവശ്യമെങ്കില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം സുരക്ഷയൊരുക്കാന്‍ പൊലീസ് ഒപ്പമുണ്ട്. മലപ്പുറം വണ്ടൂര്‍ സ്റ്റേഷനിലാണ് മുട്ടയിട്ട് അടയിരിക്കാനെത്തിയ കുഞ്ഞുപക്ഷിക്ക് കൂടൊരുക്കാന്‍ പൊലീസ് സൗകര്യമൊരുക്കിയത്. വണ്ടൂർ പൊലീസ് സ്റ്റേഷനിലെ പിആര്‍ഒയുടെ മുറിയിലേക്കാണ് കൂടൊരുക്കാൻ പക്ഷികളെത്തിയത്.

ചുമരിൽ തൂക്കിയ ഫാനിലാണ് പക്ഷി കൂടു കെട്ടാൻ തുടങ്ങിയത്. ഇതു കണ്ട പിആര്‍ഒയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഫാനിലേക്കുളള വൈദ്യുതി കണക്ഷൻ ആദ്യമായി വിഛേദിച്ചു. പരിസരത്തെ മറ്റു ശല്യങ്ങളെല്ലാം ഒഴിവാക്കി. പൊലീസ് പിന്തുണ ഉറപ്പായതോടെ പക്ഷി കൂടുനിര്‍മാണത്തിലേക്ക് കടന്നു. ഇരട്ടത്തലച്ചിയിനത്തിൽപ്പെട്ട പക്ഷിയാണ് കൂട് നിർമിച്ച് മുട്ടയിടാനൊരുങ്ങുന്നത്. പൊലീസ് സ്റ്റേഷനിലെ ബഹളമൊന്നും പക്ഷികളെ ബാധിക്കുന്നേയില്ല. 

English Summary: BulBul Birds Build Nest Inside Police Station

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA