മണൽത്തിട്ടയിലൂടെ ഊർന്ന് നദിയിലേക്കിറങ്ങുന്ന മുതല; ദേശീയ പാർക്കിലെ വേറിട്ട കാഴ്ച!

Crocodile's Entry In Water
SHARE

പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന സ്ലൈഡിലൂടെ ഊർന്നിറങ്ങാൻ കുട്ടികൾക്ക് ഏറെയിഷ്ടമാണ്. അതുപോലെ തന്നെ ദേശീയ പാർക്കിലെ മൃഗങ്ങൾക്കും ചരിഞ്ഞ പ്രതലത്തിലൂടെ ഊർന്നിറങ്ങാൻ ഏറെയിഷ്ടമാണ്. കുന്നിൻ ചെരുവിലൂടെ നിരങ്ങിയിറങ്ങുന്ന ആനക്കുട്ടികളുടെ ദൃശ്യവും മറ്റും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.ഇവിടുത്തെ താരം ആനക്കുട്ടിയല്ല. മറിച്ച് കൂറ്റൻ മുതലയാണെന്നു മാത്രം.

നദിക്കരയിലെ ചരിഞ്ഞ മണൽത്തിട്ടയിലൂടെയായിരുന്നു കൂറ്റൻ മുതലയുടെ നദിയിലേക്കുള്ള യാത്ര. മണലിലൂടെ ഊർന്നിറങ്ങുന്ന മുതല നേരെ നദിയിലേക്കാണ് ഊർന്നിറങ്ങിയത്. ഐഎഎഫ്എസ് ഉദ്യോഗസ്ഥയായ പൂർണിമ പി ആണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ  പങ്കുവച്ചത്. ആറ് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary:  Crocodile Slides Down A River Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA