ADVERTISEMENT

പത്തിവിരിച്ചു നിൽക്കുന്ന കൂറ്റൻ രാജവെമ്പാലയുമായി നായകളുടെ വാശിയേറിയ പോരാട്ടം. തോട്ടത്തിൽ കയറിയ പാമ്പിനെ നേരിട്ട വളർത്തുനായകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തായ്‌ലൻഡിലെ പ്രചുവാപ് ഖിരി ഖാനിലാണ് സംഭവം നടന്നത്. 5 വയസ്സു പ്രായമുള്ള മോടൗൺ, ലെനി എന്നീ വളർത്തുനായകളാണ് പാമ്പിനെ ആക്രമിച്ചത്.

നായകളുടെ നിർത്താതെയുള്ള കുര കേട്ടെത്തിയ ഉടമയായ പീ ആവ് ആണ് കൂറ്റൻ രാജവെമ്പാലയെ നായകൾ ആക്രമിക്കുന്നത് കണ്ടത്. പത്തിവിരിച്ച് നിൽക്കുന്ന രാജവെമ്പാലയും ചുറ്റിലുമായി നിന്ന് ആക്രമിക്കുന്ന നായകളെയും കണ്ട് ഉടമ ഉടൻ തന്നെ പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചു. ഇതിനിടയിൽ കൂറ്റൻ പാമ്പും നായകളുമായി നടന്നത് വാശിയേറിയ പോരാട്ടമായിരുന്നു.

നായകൾ മുന്നിലും പിന്നിലുമായി നിന്ന് പാമ്പിനെ ആക്രമിച്ചു. പാമ്പിന്റെ വാലിൽ പിടിച്ചു വലിക്കുകയും ശരീരത്തിൽ കടിക്കുകയും ചെയ്തു. പാമ്പ് പത്തിവിരിച്ച് നായകളെ കൊത്താനായുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.പാമ്പുപിടുത്തക്കാരെത്തുമ്പോഴും നായകൾ പാമ്പിനെ വിടാതെ പിന്തുടരുകയായിരുന്നു. ഇവരെത്തി നായകളെ മാറ്റിയ ശേഷം പാമ്പിനെ പിടികൂടി. ഏകദേശം 12 അടിയോളം നീളവും 14 കിലോയോളം ഭാരവുമുള്ള പാമ്പായിരുന്നു ഇത്. പാമ്പിന്റെ ശരീരത്തിൽ അഞ്ചിടങ്ങളിലായി നായകളുടെ കടിയേറ്റ പാടുമുണ്ടായിരുന്നു.  പാമ്പിനെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

English Summary: Brave Dogs Fight Off huge King Cobra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com