ഭക്ഷണ പായ്ക്കറ്റിനു സമീപം വിഷപ്പാമ്പിനെ കണ്ട് ഭയന്ന് വീട്ടമ്മ; പിന്നീട് സംഭവിച്ചത്?

Woman finds snake 'guarding' her food delivery
SHARE

ഓർഡർ ചെയ്ത ഭക്ഷണ പായ്ക്കറ്റെടുക്കാൻ പുറത്തിറങ്ങിയ വീട്ടമ്മ കണ്ടത് അതിനു സമീപം ചുരുണ്ടു കിടക്കുന്ന വിഷപ്പാമ്പിനെ. അരിസോണയിലെ ടക്സണിലാണ് സംഭവം നടന്നത്. കടുത്ത വിഷപ്പാമ്പുകളിലൊന്നായ വെസ്റ്റേൺ ഡയമണ്ട് ബ്ലാക്ക് റാറ്റിൽ സ്റ്റേക്ക് വിഭാഗത്തിൽ പെട്ട പാമ്പാണ് വീട്ടമ്മയുടെ ഭക്ഷണത്തിനു കാവലിരുന്നത്.

പാമ്പിനെ കണ്ട് ഭയന്ന വീട്ടമ്മ ഭക്ഷണ പായ്ക്കറ്റെടുക്കാതെ ഉടൻതന്നെ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. വീടിന്റെ മൂലയിൽ സെറാമിക് പ്രതിമയുടെ പിന്നിലായി ചുരുണ്ടുകിടക്കുകയായിരുന്നു പാമ്പ്. പാമ്പ് പിടുത്ത വിദഗ്ധനായ ഡേവ് ഹോളണ്ടെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്തു. പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിൽ സ്വതത്രമാക്കി.

English Summary: Woman finds snake 'guarding' her food delivery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA