നടുറോഡിൽ ഇഴഞ്ഞുനീങ്ങുന്ന മൂർഖൻ പാമ്പ്; ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂർ!

Cobra On The Road Brings Traffic To An Abrupt Halt In Udupi
SHARE

തിരക്കേറിയ നഗര പാതയിൽ പ്രത്യക്ഷപ്പെട്ട മൂർഖൻപാമ്പ് ഗതാഗത തടസ്സം സൃഷ്ടിച്ചത് അരമണിക്കൂർ. കർണാടകയിലെ ഉടുപ്പിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കൽസങ്ക ജംങ്ക്ഷനിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്. തിരക്കിനിടയിൽ പാമ്പിനെ കണ്ട ട്രാഫിക് പൊലീസ് ഉടൻതന്നെ വാഹനങ്ങൾ നിർത്താൻ നിർദേശം നൽകി.സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലുണ്ടായി രുന്നവരാണ് റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന മൂർഖൻ പാമ്പിന്റെ ദൃശ്യം മൊബൈലിൽ പകർത്തിയത്.

പാമ്പ് റോഡ് മുറിച്ച് കടക്കുന്നതുവരെ വാഹനങ്ങൾ ഇരുവശത്തുമായി നിർത്തിയിടുകയായിരുന്നു. കടുത്ത ചൂടായതിനാൽ വളരെ സാവധാനമാണ് പാമ്പ് റോഡിലൂടെ ഇഴഞ്ഞു നീങ്ങിയത്. ഏകദേശം അര മണിക്കൂറോളം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ ദൃശ്യം ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Cobra On The Road Brings Traffic To An Abrupt Halt In Udupi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA