സമ്പാദ്യമെല്ലാം വളർത്തുനായയ്ക്ക്; കോടിപതിയായി 'ലുലു'

8-year-old dog inherits USD 5 million from late owner
SHARE

എട്ടുവയസുകാരി ലുലു സൈബർ ലോകത്തെ സെലിബ്രിറ്റി ആയിരിക്കുകയാണ്. ലോകത്ത് ഏറ്റവും സമ്പാദ്യമുള്ള വളർത്തുമൃഗങ്ങളി ലൊന്നാണിപ്പോൾ ലുലു. 36 കോടിയിലേറെ രൂപയാണ് (5 മില്യൺ യുഎസ് ഡോളർ) ലുലുവിന്റെ പേരിൽ ഇപ്പോഴുള്ള സമ്പാദ്യമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലുലുവിന്റെ ഉടമയായിരുന്ന ബിൽ ഡോറിസ് മരിച്ചതോടെയാണ് അവരുടെ സമ്പാദ്യമെല്ലാം ലുലുവിന്റെ പേരിലായത്. വിൽപത്രത്തിൽ വളർത്തുനായയുടെ പേരെഴുതി വച്ച ബിൽ , ലുലുവിനെ നന്നായി പരിചരിക്കാൻ സന്നദ്ധ ട്രസ്റ്റിന് മാസാമാസം തുക കൈമാറുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയാണ് മരിച്ചത്. ബില്ലിന്റെ സുഹൃത്തായ മാർത്ത ബർട്ടനെയാണ് ഇതിനായി ഇയാൾ ചുമതലപ്പെടുത്തിയത്. 

കോടീശ്വരിയാണല്ലോ, ചുളുവിൽ പണം അടിച്ചുമാറ്റാമെന്ന് കരുതി ലുലുവിന്റെ സംരക്ഷണം ആരും ഏൽക്കാതിരിക്കാനുള്ള വഴിയും ബിൽ ചെയ്തിട്ടുണ്ട്. ലുലുവിനെ പരിചരിക്കാൻ ഓരോ മാസവും എത്ര രൂപ നൽകണമെന്ന് തീരുമാനിക്കുക മാർത്തയാണ്.

English summery: 8-year-old dog inherits USD 5 million from late owner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA