ഉറങ്ങിക്കിടന്ന ഇരട്ടക്കുട്ടികളെ കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയി; ഒരാൾ മരിച്ച നിലയില്‍

'Stolen' by monkeys, 8-day-old baby found dead in waterbody in Tamil Nadu's Thanjavur
പ്രതീകാത്മക ചിത്രം. Image Credit: huihyper/ shutterstock
SHARE

കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ നവജാതശിശു മരിച്ച നിലയില്‍. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ഇരട്ട പെൺകുട്ടികൾ ഉറങ്ങിക്കിടന്നപ്പോൾ മേൽക്കൂര തകർത്തെത്തിയ കുരങ്ങന്‍മാർ തട്ടിയെടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന് അമ്മ പറയുന്നു. 8 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെയാണ് വീട്ടിനകത്തു നിന്നും തട്ടിയെടുത്തത്.

വീടിനു മുകളിൽ കുരങ്ങൻമാരെ കണ്ട് താൻ നിലവിളിച്ചുകരഞ്ഞെന്ന് കുട്ടികളുടെ അമ്മ പറയുന്നു. കുറച്ചു സമയത്തിനു ശേഷമാണ് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് മനസിലായത്. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി മേല്‍ക്കൂരക്കു മുകളിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ ഇരട്ടക്കുട്ടികളിലൊരാളെയും കൊണ്ട് അപ്പോഴേക്കും കുരങ്ങൻമാർ ഓടിപ്പോയിരുന്നു.  സമീപപ്രദേശത്തു നിന്ന് തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

English Summary: 'Stolen' by monkeys, 8-day-old baby found dead in waterbody in Tamil Nadu's Thanjavur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA