ADVERTISEMENT

വേനൽ കടുത്തതോടെ കാട്ടാനകൾ രാപകൽ വ്യത്യാസമില്ലാതെ അതിരപ്പിള്ളി, മലക്കപ്പാറ മേഖലയിൽ കാടിറങ്ങുന്നു. വിനോസഞ്ചാരികൾ കനത്തജാഗ്രത പാലിക്കണം. ആനകളെ പ്രതിരോധിക്കാൻ പുഴയുടെ സമീപത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടു. വെറ്റിലപ്പാറ, ചിക്ലായി, മലക്കപ്പാറ മേഖലയിലാണ് കാട്ടാനകൾ കാടിറങ്ങുന്നത്. വഴിയാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മലക്കപ്പാറ െപരുന്പാറ ആദിവാസി കോളനിയുടെ സമീപത്തുള്ള ബിസ്മി ഹോട്ടൽ ആന തകർത്തു. 

തോട്ടം തൊഴിലാളികളുടെ ലയങ്ങളും ആക്രമിക്കപ്പെട്ടു. ജനൽചില്ലുകൾ തകർന്നു. ഇതിനെല്ലാം പുറമെയാണ് കൃഷിനശിപ്പിക്കുന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടത്തിലേക്കാണ് കാട്ടാനകൾ എത്തുന്നത്. ഇവിടെ നിന്ന് മറ്റു കൃഷിയിടത്തിലേക്കും. എണ്ണപ്പനത്തോട്ടത്തിൽ സോളാർ വേലി വേണമെന്ന് പ്ലാന്റേഷൻ കോർപറേഷനോട് വനംവകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇനിയും യാഥാർഥ്യമായിട്ടില്ല. പച്ചക്കറി കൃഷി നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.

പടക്കംപൊട്ടിച്ച് കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്പോൾ ആനക്കൂട്ടം ആളുകളുടെ അടുത്തേയ്ക്കു പാഞ്ഞടുക്കുകയാണ്. പുഴയുടെ അരികിൽ തീയിട്ട് പ്രതിരോധം തീർക്കുകയാണ് വനംവകുപ്പ് ജീവനക്കാർ. മലക്കപ്പാറ, വാൽപ്പാറ മേഖലയിലേക്ക് ഒട്ടേറെ വിനോദസഞ്ചാരികൾ വരുന്നുണ്ട്. അതുക്കൊണ്ടുതന്നെ, കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണം.

English Summary: Wild elephants roam in and around Athirappilly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com