ADVERTISEMENT

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാ യിരുന്ന രണ്ടു കുട്ടികളെ സ്വന്തം ജീവൻ ത്യജിച്ച് രക്ഷിച്ചിരിക്കുകയാണ് അവരുടെ വളർത്തുപൂച്ചയായ ആർതർ. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും അപകടകാരിയായി അറിയപ്പെടുന്ന ഈസ്റ്റേൺ ബ്രൗൺ ഇനത്തിൽപ്പെട്ട പാമ്പിന്റെ ആക്രമണത്തിൽനിന്നുമാണ് പൂച്ച കുട്ടികളെ രക്ഷിച്ചത്.

ഓസ്ട്രേലിയയിൽ ഏറ്റവുമധികം ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നത് ഈസ്റ്റേൺ ബ്രൗൺ ഇനത്തിൽപ്പെട്ട പാമ്പുകളുടെ ആക്രമണത്തെ തുടർന്നാണ്. കുട്ടികൾക്കരികിലേക്ക് പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ട ആർതർ അതിനു മേലേക്ക് ചാടിവീഴുകയായിരുന്നു. ആർതറിന്റെ  ആക്രമണത്തെത്തുടർന്ന് പാമ്പ് ചത്തു. എന്നാൽ പോരാട്ടത്തിനിടയിൽ പൂച്ചയ്ക്കും പാമ്പിന്റെ കടിയേറ്റിരുന്നു.

പാമ്പുകടിയേറ്റ ഉടൻ കുഴഞ്ഞു വീണ പൂച്ച അല്പസമയത്തിനു ശേഷം ബോധം വീണ്ടെടുത്തിരുന്നു. എന്നാൽ പിറ്റേന്ന് പുലർച്ചെ അനങ്ങാനാവാത്ത നിലയിൽ കിടക്കുന്ന ആർതറിനെയാണ് വീട്ടുകാർ കണ്ടത്.  ഉടൻതന്നെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും  പൂച്ചയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.  പാമ്പുമായുള്ള ഏറ്റുമുട്ടലിന് ശേഷം ഉടൻ തന്നെ ബോധം വീണ്ടെടുത്തതിനാൽ പാമ്പുകടി ഏറ്റിട്ടുണ്ടാവില്ലെന്നാണ് വീട്ടുകാരും കരുതിയത്.  എന്നാൽ ഇത്തരത്തിൽ പെട്ടന്ന് കുഴഞ്ഞു വീഴുന്നത് പാമ്പുകടിയേറ്റു എന്നതിന്റെ സൂചനയാണ് എന്ന് മൃഗാശുപത്രി അധികൃതർ വ്യക്തമാക്കി

മനുഷ്യരിൽ നിന്നും പ്രകോപനമുണ്ടാകാതെ തന്നെ  ആക്രമിക്കുന്നവയാണ് ഈസ്റ്റേൺ ബ്രൗൺവിഭാഗത്തിൽപ്പെട്ട പാമ്പുകൾ. വളരെ വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്ന ഇവ ലോകത്തിലെ ഏറ്റവും ഏറ്റവും വിഷമുള്ള പാമ്പുകളുടെ പട്ടിയെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജീവൻ പണയം വെച്ച് കുട്ടികളെ രക്ഷിച്ച ആർതറിന്റെ സാഹസിക പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. യഥാർത്ഥ ഹീറോ എന്നാണ്  ആർതറിനെ ഇപ്പോൾ ഏവരും വിശേഷിപ്പിക്കുന്നത്.

English Summary: Family cat dies trying to protect young children from Australia’s most dangerous snake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com