ഇരതേടിയിറങ്ങിയ കൊക്കിന്റെ കൂർത്ത ചുണ്ടിൽ ചുറ്റിയ പാമ്പ്; അപൂർവകാഴ്‍ച !

 Heron captures brown water snake and winds it around his nose
Image Credit: Rodney van Soest
SHARE

ഇരതേടിയിറങ്ങിയ കൊക്കിന്റെ കൂർത്ത ചുണ്ടിൽ കുടുങ്ങിയ പാമ്പിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിശന്നുവലഞ്ഞ കൊക്ക് പുൽമേട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ജീവൻ രക്ഷിക്കാനുള്ള തന്ത്രപ്പാടിനിടെയാണ് പാമ്പ് കൊക്കിന്റെ ചുണ്ടിൽ ചുറ്റിയത്. ബ്രൗൺ വാട്ടർ സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പിനെയാണ് കൊക്ക് പിടികൂടിയത്. സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയയിൽ നിന്നു പകർത്തിയതാണ് ഈ ചിത്രം.

 Heron captures brown water snake and winds it around his nose
Image Credit: Rodney van Soest

62കാരനായ റോഡ്നെ വാൻ സോസ്റ്റ് ആണ് അപൂർവ ചിത്രം ക്യാമറയിൽ പകർത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് കൊക്കിന് പാമ്പിനെ ചുണ്ടിൽ നിന്നും വേർപെടുത്താനായത്. പിന്നീട് കൊക്ക് അതിനെ ഭക്ഷണമാക്കുകയും ചെയ്തു. ക്ഷമയോടെയുള്ള കാത്തിരിപ്പിന്റെ ഫലമാണ് ഈ ചിത്രമെന്നും റോഡ്നെ വാൻ വ്യക്തമാക്കി. 

English Summary: Heron captures brown water snake and winds it around his nose

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA