വിൽക്കാൻ വച്ച പപ്പായ തിന്നു; പശുവിന്റെ വയറ്റിൽ കത്തി കൊണ്ട് കുത്തി കടയുടമയുടെ ക്രൂരത

Ate fruit from cart, cow stabbed in abdomen by vendor in Maharashtra
പ്രതീകാത്മക ചിത്രം. Image Credit: Robingrafie/Shutterstock
SHARE

വിൽപനയ്ക്ക് വച്ചിരുന്ന പപ്പായ തിന്നതിന്റെ പേരിൽ പശുവിന്റെ വയറ്റിലും കാലിലും കത്തി കൊണ്ട് കുത്തി കടയുടമ. മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലെ മുരുഡിലാണ് സംഭവം. പശുവിന്റെ ഉടമയുടെ പരാതിയെ തുടർന്ന് കടയുടമയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ്  ചെയ്യുകയും ചെയ്തു.

മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടനുനത്. കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പപ്പായ തിന്നതാണ് പ്രകോപനത്തിന് കാരണം. ഉടന്‍ തന്നെ കടയുടമ കത്തി ഉപയോഗിച്ച് പശുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പശുവിന്റെ മുറിവ് വച്ചുകെട്ടി.

English Summary: Ate fruit from cart, cow stabbed in abdomen by vendor in Maharashtra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA