വിരണ്ടോടിയ പശു പാഞ്ഞുകയറിയത് ആശുപത്രിയിലേക്ക്; രോഗികൾക്ക് നേരെ ആക്രമണം, ഒടുവിൽ?

Cow barges into Colombian hospital, runs amok attacking patients
SHARE

വിരണ്ടോടിയ പശു ആശുപത്രിയുടെ ഉള്ളിലേക്ക് പാഞ്ഞുകയറുകയും രോഗികളെ ആക്രമിക്കുകയും ചെയ്തത് പരിഭ്രാന്തി സൃഷ്ടിച്ചു. കൊളംബിയയിലെ സാൻ ലൂയിസിലുള്ള സാൻ റഫേൽ ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്. ഉടമയുടെ പിടിയിൽ നിന്ന് കയറുപൊട്ടിച്ചോടിയ പശുവാണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

രോഗികൾ കാത്തിരിക്കുന്ന മുറിയിലേക്ക് പാഞ്ഞു കയറിയ പശു അവിടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പശു വരുന്നത് കണ്ട് ഭയന്ന ആളുകൾ മുറിയുടെ വശത്തേത്ത് നീങ്ങുന്നതും ഇവരെ പശു പിന്നാലെയെത്തി ആക്രമിക്കുന്നതും കാണാം. കൂടിനിന്ന രോഗികളിൽ ഒരു സ്ത്രീയെ കുത്തി തഴെയിടുകയും അവരെ വീണ്ടും ആക്രമിക്കുകയും ചെയ്തു.

പശുവിന്റെ പിന്നാലെയെത്തിയവർ അതിന്റെ കയറിൽ പിടിച്ചു വലിക്കുകയും പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അത് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ പശുവിന്റെ കുത്തേറ്റു വീണ സ്ത്രീ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ പശു വീണ്ടും അവർക്കു നേരെ ആക്രമിക്കാനെത്തി.

പശു പുറത്തേക്ക് നീങ്ങിയ നേരത്ത് കുത്തേറ്റു വീണ സ്ത്രീ എഴുന്നേറ്റ് മറുവശത്തുള്ള മുറിയിലേക്ക് കയറി രക്ഷപെടുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പശുവിനെ ആശുപത്രിയിൽ നിന്നും പുറത്തെത്തിക്കാനായത്. പുറത്തിറങ്ങിയ പശു പിടിക്കാനെത്തിയവരെ കബളിപ്പിച്ച് അവിടെ നിന്നും ഓടിമറയുകയും ചെയ്തു. പരുക്കേറ്റ സ്ത്രീയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

English Summary: Cow barges into Colombian hospital, runs amok attacking patients

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA