കബനിഗിരിയിലെ കൃഷിയിടത്തില്‍ കടുവയുടെ കാൽപാടുകൾ; ആശങ്കയോടെ പ്രദേശവാസികൾ!

Tiger Fear Grips in Wayanad
പ്രതീകാത്മക ചിത്രം. Image Credit: Anuradha Marwah/Shutterstock
SHARE

കടുവാ പേടിയില്‍ വയനാട്ടിലെ കബനി തീരം. തുടര്‍ച്ചയായി കടുവയുടെ കാല്‍പാടുകള്‍ ജനവാസ മേഖലയില്‍ കണ്ടതോടെയാണ് ജനങ്ങള്‍ ആശങ്കയിലായിരിക്കുന്നത്. കഴിഞ്ഞദിവസം കബനിഗിരിയിലെ കൃഷിയിടത്തില്‍ പതിഞ്ഞ കടുവയുടെ കാല്‍പാടുകളാണിത്. വനപാലകരെത്തി പ്രദേശത്ത് നിരീക്ഷണം നടത്തി പോയി. 

ഇതുവരെ മനുഷ്യരയോ വളര്‍ത്തുമൃഗങ്ങളയോ ആക്രമിച്ചിട്ടില്ല. ഏതാനും മീറ്റര്‍ മാറിയാല്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതമാണ്. ഇവിടെനിന്നാണ് കടുവ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തുന്നതെന്ന് വനപാലകര്‍ പറയുന്നു. കഴിഞ്ഞമാസം കൊളവള്ളിയിലിറങ്ങിയ കടുവ വനപാലകാരെ ആക്രമിച്ചിരുന്നു. ഈ കടുവയും ബന്ദിപ്പൂര്‍ വനത്തിലേക്കാണ് കയറി പോയത്. 

English Summary: Tiger Fear Grips in Wayanad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA