ADVERTISEMENT

കാട്ടിൽ കയറി ജിറാഫിനെ വേട്ടയാടി െകാന്നശേഷം അതിന്റെ ഹൃദയം കയ്യിലേന്തിയുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് വേട്ടക്കാരി. ഭർത്താവിനുള്ള പ്രണയദിന സമ്മാനം എന്ന തലക്കെട്ടോടെയാണ് ഇവർ ഈ ചിത്രം പങ്കുവച്ചത്. ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ മെരിലിസ് വാൻ ഡെ മെർവെയാണ് ഇതോടെ വലിയ വിവാദത്തിൽ അകപ്പെട്ടത്. കടുത്ത വിമർശനമാണ് ഈ ചിത്രത്തിനെതിരെ ഉയരുന്നത്.

17 വയസ്സോളം പ്രായമുള്ള ജിറാഫിനെയാണ് ഇവർ വെടിവച്ച് െകാന്നത്. പിന്നീട് ശരീരം തുരന്ന് അതിന്റെ ഹൃദയം പുറത്തെടുത്തു. ചോരകിനിയുന്ന ഹൃദയം കയ്യിലേന്തിയാണ് ഇവർ ഫൊട്ടോയിക്ക് പോസ് ചെയ്തത്. ഫെബ്രുവരി 14നായിരുന്നു ഈ ക്രൂരവേട്ട. ‘ജിറാഫിന്റെ ഹൃദയം എത്ര വലുതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ’ എന്നും ഇവർ ചോദിക്കുന്നു.

ചെറുപ്പം മുതലേ വേട്ട ഇഷ്ടപ്പെടുന്ന ഈ 32കാരി ഇതിനോടകം തന്നെ ആന, സിംഹം, പുള്ളിപ്പുലി എന്നിവയടക്കമുള്ള ആഞ്ഞൂറോളം  മൃഗങ്ങളെ കൊന്നിട്ടുണ്ടെന്നും അവകാശപ്പെടുന്നു. അക്കൂട്ടത്തിൽ തന്നെ വലിയ സ്വപ്നമായിരുന്നു ജിറാഫ് വേട്ടയെന്നും ഇതിനായി എല്ലാ സഹായവും ചെയ്ത് തന്നത് ഭർത്താവാണെന്നും ഇവർ പറയുന്നു. ചിത്രം പുറത്തുവന്നതോടെ വലിയ രോഷമാണ് ലോകമെങ്ങും ഉയരുന്നത്.

English Summary: South African 'Trophy Hunter' Kills Giraffe and Cuts Out Heart as Valentine's Day Gift for Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com