ADVERTISEMENT

പാമ്പുകളെ പരിചരിക്കുകയെന്നത് അൽപം അപകടം പിടിച്ച ജോലിയാണ്. ആ ജോലി ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തയാളാണ് ജെയ് ബ്രൂവെർ. കലിഫോർണിയയിലെ റെപ്റ്റൈൽ സൂവിന്റെ സ്ഥാപകനാണ് ജെയ്. പാമ്പുകളോടുള്ള ഇഷ്ടെ കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ ജെയ് ഒരുക്കിയത്. പാമ്പുകളെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പരിചരിക്കുന്നതിനിടയിൽ കൂറ്റൻ പാമ്പ് ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വലിയ പെരുമ്പാമ്പാണ് ജെയ് ബ്രൂവെറുടെ മുഖം ലക്ഷ്യമാക്കി ആക്രമിച്ചത്. കൃത്യസമയത്ത് ഒഴിഞ്ഞു മാറിയതിനാലാണ് അപകടത്തിൽ നിന്നു ജെയ് രക്ഷപെട്ടത്. ഞായറാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോ എട്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.

English Summary: Huge Snake Attacks Zookeeper In Shocking Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com