ADVERTISEMENT

ഏഷ്യയിൽ കാണപ്പെടുന്ന നിരുപദ്രവകാരികളായ പാമ്പുകളാണ് ചേരകൾ.  വിഷമില്ലാത്തയിനം പാമ്പുകളാണിവ. കർഷകരുടെ മിത്രമെന്നാണ് ഇവ അറിയപ്പെടുന്നത്. വിളകൾ നശിപ്പിക്കുന്ന എലികളും തവളകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ബുൾ ഫ്രോഗ് വിഭാഗത്തിൽ പെട്ട തവളയെ വിഴുങ്ങുന്ന ചേരയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഡൽഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ഏറെ പണിപ്പെട്ടാണ് പാമ്പ് കൂറ്റൻ തവളയെ വിഴുങ്ങുന്നത്.

ശത്രുവല്ല, മിത്രം

ആവാസവ്യവസ്ഥയിൽ നിർണായക സ്ഥാനം പാമ്പുകൾണ്ട്. സസ്യങ്ങൾ മുതൽ വിവിധ ജീവിവർഗങ്ങൾ പിന്നിട്ട് പുഴുക്കളും സൂക്ഷ്മജീവികളും വരെ എത്തി വീണ്ടും സസ്യങ്ങളിൽനിന്നു തുടങ്ങുന്ന ഭക്ഷ്യശൃംഖലയിൽ മനുഷ്യന്റെ ഏറ്റവും വലിയ മിത്രങ്ങളാണ് പാമ്പുകൾ. രോഗം പരത്തുന്ന പ്രാണികളെയും എലികളെയും ഭക്ഷണമാക്കുന്നു. ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 30 ശതമനാവും എലികളോ പ്രാണികളോ തിന്നൊടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു എന്നാണ് കണക്ക്. ആർക്കും ഉപദ്രവമേൽപ്പിക്കാത്ത നാണക്കാരനാണ് ചേര. മനുഷ്യനെന്നല്ല, വലിയ ജീവികളുടെ സാന്നിധ്യം തന്നെ പേടിയാണ് അവർക്ക്. മൂർഖൻ പാമ്പുമായുള്ള സാമ്യം പലപ്പോഴും ചേരകൾക്ക് വിനയാകാറുണ്ട്. വിഷപ്പാമ്പെന്ന് തെറ്റിധരിച്ച് പലരും ഇവയെ അപായപ്പെടുത്താറുണ്ട്.

English Summary: Ravenous Rat Snake Swallows Huge Bullfrog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com