18 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് വിഴുങ്ങിയത് മൂന്ന് വളർത്തു പൂച്ചകളെ: വിഡിയോ

Greedy Python Sleeps Next To House After Eating Three Cats
SHARE

മൂന്ന് വളർത്തു പൂച്ചകളെ ഇരയാക്കിയ ശേഷം വിശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തായ്‌ലൻഡിലെ സാറാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. 36 കാരിയായ കനിത തേപ്തിത് ആണ് മതിലിന്റെയും വീടിന്റെ ഭിത്തിയുടെയും ഇടയിലുള്ള സ്ഥലത്ത് വിശ്രമിക്കുന്ന കൂറ്റൻ പാമ്പിനെ കണ്ടത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലുള്ള ജനാലയിൽ കൂടി നോക്കിയപ്പോഴാണ് കറുത്ത നിറത്തിലുള്ള കൂറ്റൻ വസ്തു അനങ്ങുന്നതായി കണ്ടത്.

താഴെയെത്തി പരിശോധിച്ചപ്പോഴാണ് ഇരവിഴുങ്ങിക്കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പാണെന്ന് വ്യക്തമായത്. സമീപവാസികളുടെ 3 പൂച്ചകളെ അകത്താക്കിയിട്ടായിരുന്നു പാമ്പിന്റെ വിശ്രമം. ഉടൻ തന്നെ ഇവർ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. 18 അടിയോളം നീളമുണ്ടായിരുന്നു കൂറ്റൻ പെരുമ്പാമ്പിന്. ഏറെ പണിപ്പെട്ടാണ് അപകടകാരിയായ പെരുമ്പാമ്പിനെ നീക്കം ചെയ്തത്. ചാക്കിലാക്കിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസസ്ഥലത്ത് തുറന്നുവിട്ടു.

English Summary: Greedy Python Sleeps Next To House After Eating Three Cats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA