വയോധികയുടെ വീട് തകര്‍ത്ത് ഒറ്റയാന്‍; തങ്കമ്മാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

elephant
പ്രതീകാത്മക ചിത്രം
SHARE

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷം. രാത്രിയിലെത്തിയ ഒറ്റയാന്‍ വയോധികയുടെ വീട് പൂര്‍ണമായും തകര്‍ത്തു. വീട്ടിനുള്ളിലുണ്ടായിരുന്ന അറുപതുകാരിയായ തങ്കമ്മാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അക്രമകാരിയായ ഒറ്റയാൻ ഇടിച്ചു തകർത്തത് തങ്കമാൾക്ക് അന്തിയുറങ്ങാനുണ്ടായിരുന്ന ഒരേയൊരിടമാണ്. രാത്രി പന്ത്രണ്ടരയോടെയാണ് ജനവാസ മേഖലയിലേക്ക് ഒറ്റയാനിറങ്ങിയത്. 

കാട്ടാനയുടെ ശക്തിക്ക് മുന്നിൽ മണ്‍ഭിത്തികള്‍ക്ക് ഉറച്ചുനിൽക്കാനായില്ല. വീട് പൂർണമായും തകർത്താണ് ആന പിൻവാങ്ങിയത്. മൺകൂനയ്ക്കടിയിൽ നിന്നാണ് തങ്കമ്മാളെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. ചിന്നക്കനാല്‍, സൂര്യനെല്ലി, ബി എല്‍റാവ് അടക്കമുള്ള മേഖലകളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും ശാശ്വത പരിഹാരം കാണാന്‍ വംനവകുപ്പ് ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

English Summary: Wild Elephant Menace Rises In Chinnakanal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA