കിലോമീറ്ററുകൾ പിന്നിട്ട് വഴിതെറ്റി ധ്രുവക്കരടിയെത്തിയത് ഉൾനാട്ടിൽ; കണ്ടെത്താനാകാതെ അധികൃതര്‍!

 Lost polar bear wanders 300 miles from its natural habitat
SHARE

ഉത്തരധ്രുവത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നു നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയ ധ്രുവക്കരടിയെ റഷ്യയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ കണ്ടെത്തി. വിജനമായ ഹൈവേയിലൂടെ തെക്കുദിശയിലേക്ക് ഓടി നീങ്ങുന്നതിനിടെ കാറിലെത്തിയ ഒരു സംഘം ആളുകളാണ് ധ്രുവക്കരടിയെ കണ്ടത്.

കാറിന്റെ മുന്നിലെത്തിയ ധ്രുവക്കരടിയെ ഹോണടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും വഴിയിൽ നിന്നും മാറാൻ അത് കൂട്ടാക്കിയില്ല. സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും 480 കിലോമീറ്ററുകൾ ഇപ്പുറമാണ് കരടിയെ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ തെക്കുഭാഗത്തേക്ക് കരടി നീങ്ങിയാൽ ഭക്ഷണം ലഭിക്കാതെ അതിന് അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. അതിനാൽ എത്രയും വേഗം ധ്രുവക്കരടിയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.

അതിശൈത്യ മേഖലകളിൽ  മാത്രം കഴിയുന്ന ധ്രുവക്കരടികൾക്ക്  ഉൾനാടുകളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ലെന്നതും ആശങ്കയുളവാക്കുന്നു. കരടിയെ കണ്ടെത്തിയ പ്രദേശത്ത്  പരിശോധനകൾ നടത്തുന്നതിനായി ഒരു സംഘം ഉദ്യോഗസ്ഥരെ നിയോഗിച്ചതായി പ്രാദേശിക പരിസ്ഥിതി കാര്യ മന്ത്രിയായ സാഖാമിൻ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്നവർ പകർത്തിയ  ധ്രുവക്കരടിയുടെ ചിത്രങ്ങളും  പങ്കുവച്ചിട്ടുണ്ട്. 

സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും മാറി ജനവാസകേന്ദ്രങ്ങളിലേക്ക് ധ്രുവക്കരടികൾ ഇറങ്ങുന്നത്  അത്ര സാധാരണമല്ല. 2017 ൽ ആർട്ടിക് മേഖലയിൽ നിന്നും 450 മൈലുകൾ അകലെ റഷ്യയിലെ വെർഖോയാൻസ്ക് മേഖലയിൽ മറ്റൊരു ധ്രുവക്കരടിയെ കണ്ടെത്തിയിരുന്നു. അമ്മയെ നഷ്ടപ്പെട്ട ശേഷം നദീതീരത്തെ മത്സ്യബന്ധന പ്ലാന്റിനു സമീപം അലഞ്ഞു തിരിയുന്ന നിലയിലാണ് 10 മാസം പ്രായം ചെന്ന ധ്രുവക്കരടി കണ്ടെത്തിയത്.

English Summary: Lost polar bear wanders 300 miles from its natural habitat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA