കാട്ടുപന്നിയെ വേട്ടയാടുന്ന കൂറ്റൻ കരടി; പോരാട്ടം നീണ്ടുനിന്നത് മണിക്കൂറുകൾ: വിഡിയോ

 Bear's almighty battle to bring down an adult feral hog
SHARE

കാട്ടുപന്നിയെ വേട്ടയാടുന്ന കൂറ്റൻ കരടിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ടെന്നസിയിലെ ഗാട്ട്ലിൻബർഗിലാണ് സംഭവം നടന്നത്. ഗ്രേറ്റ് സ്മോക്കി മൗണ്ടൻ ദേശീയ പാർക്ക് സന്ദർശിച്ച് മടങ്ങിവരുന്ന വിനോദ സഞ്ചാരികളുടെ സംഘമാണ് വഴിയരികിൽ നടന്ന മൃഗങ്ങളുടെ പോരാട്ടത്തിന്റെ ദൃശ്യം പകർത്തിയത്. അമേരിക്കൻ ബ്ലാക്ക് ബെയർ ഇനത്തിൽ പെട്ട കരടിയും അധിനിവേശ ജീവിയായ കാട്ടുപന്നിയും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം നടന്നത്.

വിനോദ സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന ഫിലിപ് താൽബോട്ട് ആണ് ദൃശ്യം പകർത്തിയത്. പോരാട്ടത്തിനിടയിൽ കരടി പല തവണ കാട്ടുപന്നിയുടെ കഴുത്തിൽ പിടിമുറുക്കി അതിനെ കുത്തനെയുള്ള കയറ്റത്തിലൂടെ ഉള്ളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ കുത്തനെയുള്ള പ്രതലത്തിലേക്ക് കാട്ടുപന്നിയെ വലിച്ചുകയറ്റുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഒടുവിൽ വഴിയിൽ കാഴ്ചക്കാർ കൂടിയതോടെ ഇരയെ ഉപേക്ഷിച്ച് മുകളിലേക്ക് കയറി കാടിനുള്ളിൽ മറഞ്ഞു. ദാരുണമായി പരിക്കേറ്റ കാട്ടുപന്നി അവിടെത്തന്നെ തുടർന്നു. കാഴ്ചക്കാർ മടങ്ങുമ്പോൾ ഇരയുടെ അടുത്തെത്താമെന്നു കരുതിയാകാം കരടി കാട്ടിലേക്ക് മറഞ്ഞതെന്നാണ് നിഗമനം. 

സ്മോക്കി മൗണ്ടൻ ദേശീയ പാർക്ക് ഉൾപ്പെടുന്ന ടെന്നസി, നോർത്ത് കാരലൈന അതിർത്തിയിൽ ഏകദേശം ആയിരത്തി അഞ്ഞൂറിലധികം കരരടികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തദ്ദേശീയ ജീവികളാണിവയെന്നും അധികൃതർ വ്യക്തമാക്കി. 19ാം നൂറ്റാണ്ടിനും 20ാം നൂറ്റാണ്ടിനുമിടയിൽ ഇവിടെ എത്തിപ്പെട്ടവരാണ് കാട്ടുപന്നികൾ. ഇവയുടെ എണ്ണം ക്രമാതീതമായതോടെ വേട്ടയാടിയും കെണിവച്ചുപിടിച്ചും ഇവയുടെ എണ്ണം നിയന്ത്രിക്കാൻ പാർക്ക് അധികൃതർ ശ്രദ്ധിക്കാറുണ്ട്.

English Summary: Bear's almighty battle to bring down an adult feral hog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA