ADVERTISEMENT

കെട്ടിടത്തിനു സമീപം പാർക്കു ചെയ്തിരുന്ന കാറിനടിയിൽ പതുങ്ങിയിരുന്നത് കൂറ്റൻ മുതല. ഫ്ലോറിഡയിലെ ഹിൽസ്ബറോ കൗണ്ടിയിലാണ് സംഭവം നടന്നത്. മുതലയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ വിദഗ്ധരാണ് മുതലയെ കാറിനടിയിൽ നിന്നും നീക്കം ചെയ്തത്.

മുതലയുടെ വായ ടേപ് ഉപയോഗിച്ച് ചുറ്റിയ ശേഷമാണ് മുതലയെ പൊക്കിയെടുത്ത് വാഹനത്തിലേക്ക് കയറ്റിയത്. മുതലയെ പിന്നീട് സമീപത്തുള്ള മുതല ഫാമിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫിസാണ് മുതലയെ പിടികൂടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

English Summary: 10-foot long alligator found under a car in Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com