ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന രക്ഷാപ്രവർത്തകർ, വിഡിയോ!

Thirsty King Cobra Drinks Water From Bottle
SHARE

ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്കു കുപ്പിയിൽ നിന്നു വെള്ളം നൽകുന്ന രക്ഷാപ്രവർത്തകരുടെ ദൃശ്യം കൗതുകമാകുന്നു. തായ്‌ലൻഡിൽ നിന്നുള്ളതാണ് ഈ ദൃശ്യം. വീടിനുള്ളിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടാനെത്തിയതായിരുന്നു പാമ്പുപിടുത്ത വിദഗ്ധർ ഉൾപ്പെടുന്ന സംഘം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിന്റെ പിടിയിലാണ് തായ്‌ലൻഡിലെ മിക്ക പ്രദേശങ്ങളും. ഇതാകാം പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ തണുപ്പു തേടി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാൻ കാരണമെന്നാണ് നിഗമനം.

വീടിനുള്ളിൽ നിന്നും പിടികൂടിയ രാജവെമ്പാലയെ ഒരു ബോക്സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ബോക്സിനുള്ളിൽ അടച്ച രാജവെമ്പാല കടുത്ത ചൂടേറ്റ് അവശനിലയിലായിരുന്നു. പിടികൂടിയ രാജവവെമ്പാലയെ വനത്തിനുള്ളിൽ തുറന്നുവിടുന്നതിനു മുൻപായി അതിന്റെ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനുമാണ് കുപ്പിയിലുണ്ടായിരുന്ന വെള്ളം നൽകിയതെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ തനാകോൺ ച്യൂനോക് ആണ് പാമ്പിനെ അവസ്ഥ മനസ്സിലാക്കി അതിന് വെള്ളം നൽകിയത്. ശരീരം തണുപ്പിച്ച ശേഷം രാജവെമ്പാലയെ പിന്നീട് വനത്തിനുള്ളിലേക്ക് തുറന്നുവിട്ടു.

English Summary: Thirsty King Cobra Drinks Water From Bottle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA