ഫോൺ നോക്കിയിരുന്ന യുവതിയുടെ പിന്നിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പാമ്പ്, ദൃശ്യം!

Snake slithers between legs of woman sitting outside shop in Thailand
SHARE

കടയുടെ മുന്നിലെ പടിയിലിരുന്നു വിശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുന്ന പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വടക്കൻ തായ്‌ലൻഡിലെ നാഖോൺ സാവൻ പ്രവിശ്യയിലുള്ള പച്ചക്കറിക്കടയുടെ മുന്നിലാണ് സംഭവം നടന്നത്. കടയുടെ മുന്നിലെ പടിയിലിരുന്ന് മൊബൈൽ നോക്കുകയായിരുന്ന യുവതിയോട് ചേർന്ന് ഒരു നായയും കിടപ്പുണ്ടായിരുന്നു. കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.

കടയുടെ മുന്നിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് കടയുടെ ഉള്ളിലേക്ക് കയറി ഷട്ടറിനിടയിലൂടെയാണ് വെളിയിലേക്ക് വന്നത്. 25 കാരിയായ വാറാഫോൺ ക്ലിസ്രിയാണ് കാലുകൾക്കിടയിലൂടെ ഇഴഞ്ഞെത്തിയ കൂറ്റൻ പാമ്പിനെ കണ്ട് ഭയന്നു വിറച്ചത്. വാറാഫോൺ ഇരിക്കുന്നതിനു പിന്നിലൂടെയെത്തിയ പാമ്പ് കാലുകൾക്കിടയിലൂടെ ഇഴഞ്ഞു താഴേക്കിറങ്ങുകയായിരുന്നു. കാലിലെന്തോ സ്പർശിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് വാറാഫോൺ പാമ്പിനെ കണ്ടത്. ഇവർ പേടിച്ചുനിലവിളിച്ചതു കണ്ട് താഴെക്കിടന്നിരുന്ന നായയും വിരണ്ടുപോയി. ഭയന്ന പാമ്പും പടിക്കെട്ടിലൂടെ വേഗം താഴയെത്തി ഇഴഞ്ഞു നീങ്ങുകയും ചെയ്തു.

യുവതിയുടെ നിലവിളികേട്ട് ജീവനക്കാരെത്തിയപ്പോഴേക്കും പാമ്പ് ഇഴഞ്ഞകന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടാണ് തായ്‍‌ലൻഡിൽ അനുഭവപ്പെടുന്നത്. തണുപ്പ്തേടി നിരവധി ജീവികളാണ് ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇങ്ങനെയെത്തിയതാകാം പാമ്പെന്നാണ് നിഗമനം. പാമ്പ് ശരീരത്തിൽ തൊട്ടപ്പോൾ ഭയന്നുവിറച്ച് ഒരു നിമിഷത്തേക്ക് ശ്വാസംപോലും നിലച്ചുപോയെന്ന് വാറാഫോൺ വ്യക്തമാക്കി. ജീവിതത്തിൽ ആദ്യമാണ് ഇത്തരമൊരു അനുഭവമെന്നും ഇവർ പറഞ്ഞു. ഭാഗ്യത്തിന് വിഷമില്ലാത്തയിനം പാമ്പാണ് ഇവരുടെ സമീപത്തുകൂടി കടന്നുപോയത്. 

English Summary: Snake slithers between legs of woman sitting outside shop in Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA