അടുക്കളയിൽ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള മൂർഖൻ പാമ്പ്; ഭയന്നുവിറച്ച് കുടുംബം!

Cobra caught hiding in family’s kitchen in southern Thailand
SHARE

അടുക്കളയിൽ പതുങ്ങിയിരുന്നത് പത്തടിയോളം നീളമുള്ള മൂർഖൻ പാമ്പ്. തെക്കൻ തായ്‌ലൻഡിലെ ഫത്താലങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. അടുക്കളയുടെ കോണിൽ പാത്രങ്ങൾ അടുക്കിയതിന്റെ അടിയിലായാണ് വിഷപ്പാമ്പ് പതുങ്ങിയിരുന്നത്. കൃഷിക്കാരനായ സുജിത് തവീസക്കിന്റെ വീടിനുള്ളിലാണ് പാമ്പ് കയറിയത്. വീടിനു പിന്നിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് ഇയാൾ കണ്ടിരുന്നു. പാമ്പ് അടുത്ത പറമ്പിലേക്ക് ഇഴഞ്ഞു പോയെന്നാൾ സുജിത് കരുതിയത്. എന്നാൽ അടുക്കളയിലെത്തിയപ്പോൾ കണ്ടത് പാത്രങ്ങൾക്കിടയിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെയാണ്.

cobra-caught-hiding-in-familys-kitchen-in-southern-thailand1

പേടിച്ചരണ്ട കടുംബാംഗങ്ങൾ ഉടൻതന്നെ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. വീട്ടിലെ വളർത്തുമൃഗങ്ങളെ ലക്ഷ്യമാക്കിയാകാം പാമ്പ് വീടിനുള്ളിലേക്കെത്തിയ തെന്നാണ് നിഗമനം. ഇയാൾ നായകളെയും പൂച്ചകളെയും താറാവുകളെയും വളർത്തുന്നുണ്ട്. വിവരമറിഞ്ഞെത്തിയ പാമ്പു പിടുത്തക്കാർ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്.

cobra-caught-hiding-in-familys-kitchen-in-southern-thailand2

അടുക്കളുടെ ഇരുണ്ട മൂലയിൽ പാത്രങ്ങൾക്കിടയിൽ പതുങ്ങിയ പാമ്പിനെ പിടികൂടാൻ ഇവർക്ക് അരമണിക്കൂറോളം വേണ്ടിവന്നു. പാമ്പിനെ പിടിക്കുന്ന പ്രത്യേക ഉപകരണമുപയോഗിച്ച് വലിച്ചു പുറത്തേക്കിടുകയായിരുന്നു. പിന്നീടിതിനെ ചാക്കിലാക്കി ദൂരെയുള്ള വനത്തിൽ കൊണ്ടുപോയി സ്വതന്ത്രമാക്കിയതായി ഇവർ വ്യക്തമാക്കി.

English Summary: Cobra caught hiding in family’s kitchen in southern Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA