പിടികൂടിയ മൂർഖൻ പാമ്പിന് കുപ്പിയില്‍ വെള്ളം നൽകുന്ന യുവാവ്; അപൂർവ ദൃശ്യം!

Man helps snake drink water from bottle in viral video from Tamil Nadu
SHARE

കടുത്ത ചൂടിന്റെ പിടിയിലാണ് തമിഴ്നാട്ടിലെ മിക്ക പ്രദേശങ്ങളും. ചൂടുകൂടുമ്പോൾ വന്യജീവികൾ വെള്ളവും ഭക്ഷണവും തേടി ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുക പതിവാണ്. ഇങ്ങനെയെത്തിയ ഒരു മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം പകർന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തമിഴിനാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം.

മൃഗസ്നേഹിയും സംരക്ഷണ പ്രവർത്തകനും പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനുമായ ശെന്തിൽ എന്ന യുവാവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പിനെ പിടികൂടി അതിന് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല‍കിയത്. നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി കാട്ടിൽ സ്വതന്ത്രമാക്കുകയെന്നത് ശെന്തിൽ പതിവായി ചെയ്യാറുള്ള കാര്യമാണ്. പാമ്പിനെ പിന്നീട് സമീപത്തുള്ള വനമേഖലയിൽ സ്വതന്ത്രമാക്കി.

English Summary: Man helps snake drink water from bottle in viral video from Tamil Nadu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA