കാട്ടിലേക്കില്ല, ‘റിവാൾഡോ’വീണ്ടും നാട്ടുകാർക്കൊപ്പം; പിന്മാറി വനംവകുപ്പും!

 Forest Dept. to make one final effort to drive Rivaldo back into the wild
SHARE

ഗൂഡല്ലൂർ ആനപ്പന്തിയിലെത്തിക്കാനുള്ള വനംവകുപ്പിന്റെ നിരന്തര ശ്രമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ കാട്ടാന റിവാൾഡോ വീണ്ടും നാട്ടുകാർക്കൊപ്പം കൂടി. 15 വർഷമായി മസിനഗുഡിക്കടുത്ത പ്രദേശങ്ങളിൽ കറങ്ങിനടക്കുന്ന റിവാൾഡോയുടെ തുമ്പിക്കൈയ്ക്ക് പരുക്കുള്ളതിനാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ട്. ശ്വസിക്കാൻ പ്രയാസമുണ്ട്. കാഴ്ച ശക്തിയും കുറഞ്ഞുതുടങ്ങി. മാവനഹള്ളിയിൽ നാട്ടിലിറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്ന സംഭവത്തിനു പിന്നാലെ, റിവാൾഡോയ്ക്ക് ചികിത്സ നൽകണമെന്ന നാട്ടുകാരുടെ അഭ്യർഥനയെ തുടർന്നാണ് ആനയെ കൊട്ടിലിൽ കയറ്റാൻ വനംവകുപ്പ് ശ്രമം തുടങ്ങിയത്.

പൊള്ളലേറ്റു കാട്ടാന ചരിഞ്ഞ സംഭവത്തിൽ മസിനഗുഡിക്കാർ ഏറെ പഴികേട്ടിരുന്നു. സമാന സംഭവം ആവർത്തിക്കാതിരിക്കാനാണു നാട്ടുകാർ വനംവകുപ്പിനോട് അഭ്യർഥന നടത്തിയത്. പ്രദേശവാസികളുമായി നല്ല ചങ്ങാത്തത്തിലുള്ള ആന ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. നാട്ടുകാരാണു ഭക്ഷണം നൽകുന്നത്. മസിനഗുഡി ചെക്പോസ്റ്റിനു സമീപത്ത് റിവാൾഡോയ്ക്കായി വനംവകുപ്പ് ആനക്കൊട്ടിൽ തയാറാക്കിയിരുന്നു.

ശ്വസനത്തിനു പ്രയാസമുള്ളതിനാൽ മയക്കുവെടി വയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഇഷ്ടഭക്ഷണം കാട്ടി ആകർഷിച്ചു കൂട്ടിൽ കയറ്റാനുള്ള ശ്രമത്തിൽ കൂടിനു സമീപം വരെ എത്തിയ റിവാൾഡോ, വനത്തിൽനിന്നു മറ്റു കാട്ടാനകളുടെ ഗന്ധം ലഭിച്ചതോടെ ബൊക്കാപുരം ഭാഗത്തേക്കു നീങ്ങി. ഇതിനിടെ പരിസ്ഥിതി സംഘടനകളുടെ ഇടപെടലുമുണ്ടായി. ആനയെ പിടികൂടി ചികിത്സയ്ക്കു ശേഷം വിട്ടയച്ച് ചികിത്സയുടെ വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു. മറ്റു കാട്ടാനകളെ പേടിയുള്ള റിവാൾഡോ വനത്തിലേക്കു മടങ്ങില്ലെന്നാണു കണക്കുകൂട്ടൽ. തുടർനടപടികൾ നിർത്തിവച്ചിരിക്കുകയാണു വനംവകുപ്പ്.

English Summary: Forest Dept. to make one final effort to drive Rivaldo back into the wild

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA