ADVERTISEMENT

വനത്തിനുള്ളിലൂടെയുള്ള യാത്രകൾ എപ്പോഴും  സാഹസികത നിറഞ്ഞതാണ്. മോശമായ കാലാവസ്ഥയും വന്യമൃഗങ്ങളുമൊക്കെ എപ്പോൾ വേണമെങ്കിലും അപകടം സൃഷ്ടിച്ചേക്കാം. അത്തരത്തിൽ ഫ്ലോറിഡയിലെ നേപ്പിൾസിലുള്ള ബേർഡ് റൂക്കറി സാങ്ച്വറിയിലൂടെ സൈക്കിൾ സവാരി നടത്തുന്നതിനിടെ നേരിട്ട ഭയാനകമായ ഒരു അനുഭവം  പങ്കുവയ്ക്കുകയാണ് ബ്രൻഡ സ്റ്റെൽസർ എന്ന യുവതി.

വനത്തിനുള്ളിലെ ഇടുങ്ങിയ വഴിയിലൂടെ സൈക്കിൾ സവാരി നടത്തുന്നതിനിടെ പരിസര പ്രദേശങ്ങളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു ബ്രൻഡ. അപ്പോഴാണ് തൊട്ടു മുന്നിലൂടെ രണ്ട് വമ്പൻ ചീങ്കണ്ണികൾ  വഴിക്കു കുറുകെ കടക്കുന്നത് ബ്രൻഡയുടെ ശ്രദ്ധയിൽപ്പെട്ടത്. അവയുടെ വലുപ്പം കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും  ദൃശ്യങ്ങൾ പകർത്തുന്നത് തുടരുകയായിരുന്നു. ശരീരം പൂർണമായും കറുത്ത നിറത്തിലുള്ള രണ്ട് ചീങ്കണ്ണികളാണ്  ബ്രൻഡയ്ക്ക് മുന്നിലെത്തിയത്.

അവ തൊട്ടടുത്തായിരുന്നതിനാൽ എന്ത് ചെയ്യണമെന്നറിയാതെ  ആദ്യം പകച്ചു പോയെന്ന് ബ്രൻഡ  പറയുന്നു. എന്നാൽ അൽപസമയം  നിന്ന ശേഷം അവ ഉപദ്രവമുണ്ടാക്കാതെ സമീപത്തുള്ള ജലാശയത്തിലേക്കു നീങ്ങി. ചീങ്കണ്ണണികളുടെ ചിത്രങ്ങൾ ബ്രൻഡ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്.

വനമേഖലകളിലെ നടപ്പാതയിലും മറ്റുമായി ചീങ്കണ്ണണികളെ കാണാറുണ്ടെങ്കിലും അവ പൊതുവെ അപകടകാരികളല്ലെന്ന് എക്കോളജി ആൻഡ് എൻവയോൺമെന്റ് സ്റ്റഡീസ് പ്രൊഫസറായ ഡോ. വിൻ എവർഹാം പറയുന്നു. ഇത്രയും അടുത്ത് ചീങ്കണ്ണണികളെത്തിയപ്പോൾ ദൃശ്യങ്ങൾ പകർത്താതെ അവിടെനിന്നും മാറാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നതെന്ന് പലരും പ്രതികരിക്കുന്നുണ്ട്. ഏറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇതെന്നും ഭാഗ്യംകൊണ്ട് മാത്രമാണ് ബ്രൻഡ രക്ഷപ്പെട്ടതെന്നും മറ്റുചിലർ കുറിക്കുന്നു.

English Summary: Florida Cyclist's Spine-Chilling Encounter With Two Alligators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com