ADVERTISEMENT

ഫ്ലോറിഡയിൽ കണ്ടെത്തിയത് ശരീരമാകെ വെളുത്ത നിറത്തിലുള്ള അപൂർവ ഡോൾഫിനെ. ഫ്ലോറിഡയിലെ തീരപ്രദേശങ്ങളിൽ ഡോൾഫിനുകൾ കാണപ്പെടുന്നത് സാധാരണമാണെങ്കിലും ഇതാദ്യമായാണ് പൂർണമായും വെളുത്ത നിറത്തിലുള്ള ഒന്നിനെ കണ്ടെത്തുന്നത്.

ക്ലിയർ വാട്ടർ ബേസിൻ മറൈനിലെ കടൽഭിത്തിക്കു സമീപത്തു നിന്നു കെയ്റ്റ്ലിൻ മക്കേ എന്ന വ്യക്തിയാണ് ഡോൾഫിനെ കണ്ടെത്തിയത്. അപൂർവ നിറത്തിലുള്ള ഡോൾഫിൻ കുഞ്ഞിനെ കണ്ട ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഡോൾഫിന്റെ വാലിനോട് ചേർന്നുള്ള ചിറകിന് രൂപമാറ്റമുണ്ട്. എങ്കിലും മറ്റു ഡോൾഫിനുകളെ പോലെ തന്നെ അത് ഇര പിടിക്കുകയും  നീന്തുകയും  ചെയ്യുന്നുണ്ടായിരുന്നുവെന്ന് കെയ്റ്റ്ലിൻ വ്യക്തമാക്കി.

ജനിതക വ്യതിയാനം മൂലം ശരീരത്തിൽ ആൽബിനിസം എന്ന അവസ്ഥ ജീവജാലങ്ങളിൽ കണ്ടുവരാറുണ്ട്. മെലാനിന്‍റെ അപര്യാപ്തത മൂലം ശരീരത്തിന്‍റെ ത്വക്കിനുണ്ടാകുന്ന നിറ വിത്യാസമാണ് ആല്‍ബനിസം. സസ്തനികളിൽ പതിനായിരത്തിൽ ഒന്നിന് ആൽബിനിസം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. എന്നാൽ ഫ്ളോറിഡയിൽ കണ്ടെത്തിയ വെള്ള ഡോൾഫിൻ കുഞ്ഞിന്റെ നിറവ്യത്യാസത്തിനു കാരണം ആൽബിനിസമാണോയെന്ന്  ഇനിയും ഗവേഷകർക്ക് തിരിച്ചറിയാനായിട്ടില്ല. അതിനാൽ ഡോൾഫിനെ കുറിച്ച് കൂടുതൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്ലിയർ വാട്ടർ മറൈൻ അക്വേറിയം.

English Summary: Rare All-White Baby Dolphin Spotted In US, Experts Unsure Whether It's Albino Or Not

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com