10 അടിയോളം നീളം, തിരക്കേറിയ നിരത്തിലിറങ്ങി ഗതാഗതം തടസപ്പെടുത്തി കൂറ്റൻ ചീങ്കണ്ണി!

Alligator strolls across busy Tampa junction after waiting for police escort
SHARE

ഫ്ലോറിഡയിലെ തിരക്കേറിയ ടാംബാ നഗരത്തിലൂടെ ചുറ്റിനടന്നത് കൂറ്റൻ ചീങ്കണ്ണി. 10 അടിയോളം നീളമുള്ള കൂറ്റൻ ചീങ്കണ്ണിയാണ് നിരത്തിലേക്കിറങ്ങിയത്. ആറുവരി പാത ചീങ്കണ്ണി മുറിച്ചുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗതാഗതവും തടസപ്പെട്ടു. നിരനിരയായി വാഹനങ്ങൾ ചീറിപ്പായുന്നുണ്ടെങ്കിലും അതൊന്നും വകവക്കാതെ റോഡിന് നടുക്ക് അൽപനേരം ചീങ്കണ്ണി സുഖമായി കിടക്കുകയും ചെയ്തു.

വാഹനത്തിലുണ്ടായിരുന്നവർ പകർത്തിയ ചീങ്കണ്ണിയുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടി. വാഹനങ്ങളിലെത്തിയവർ ഏറെനേരം ഹോൺ അടിച്ചിട്ടും അതൊന്നും വകവയ്ക്കാതെ സാവധാനത്തിലായിരുന്നു ചീങ്കണ്ണിയുടെ നടത്തം.

അൽപനേരം യാത്ര തടസപ്പെട്ടുവെങ്കിലും അപൂർവമായ കാഴ്ച കണ്ടതിന്റെ സന്തോഷത്തിലായിരുന്നു യാത്രക്കാർ. മെയ്–ജൂൺ മാസങ്ങളിൽ ചീങ്കണ്ണികൾ ഇണചേരുന്ന സമയമാണ്. ഇതിനാലാവാം വിചിത്ര സ്വഭാവം ചീങ്കണ്ണി കാണിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നു.

അതേദിവസം തന്നെ ടാംമ്പയിലെ കെട്ടിടത്തിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ നിന്നു മറ്റൊരു കൂറ്റൻ ചീങ്കണ്ണിയെ പിടികൂടിയിരുന്നു. ചീങ്കണ്ണി നീങ്ങുന്നത് ശ്രദ്ധിക്കാതെ ആരെങ്കിലും വാഹനം എടുത്തിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നു എന്ന് ഫിസ്ബറോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ 12 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Alligator strolls across busy Tampa junction after waiting for police escort

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA